Latest NewsKerala

‘ശ്വാസം കിട്ടാതെ പിടഞ്ഞൊടുങ്ങിയവര്‍ക്ക് മീതേ ചിരിപൊഴിച്ച് സെല്‍ഫിയെടുക്കുന്നവര്‍’ – രോഷത്തോടെ കുറിപ്പ്

കവിയും സംവിധായകനുമായ ഇഞ്ചിക്കാട് ബാലചന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. കവളപ്പാറയിലെ ദുരന്തമുഖത്ത് എത്തി സെല്‍ഫിയെടുത്ത വൈദികരുടെ ചിത്രമാണ് അദ്ദേഹം തന്റെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

READ ALSO: കവളപ്പാറയില്‍ കണ്ടെടുക്കാനുള്ളത് 21 പേരുടെ മൃതദേഹങ്ങള്‍ : ഇന്ന് ഏറ്റവും പുതിയ സംവിധാനം ഉപയോഗിച്ച് തെരച്ചില്‍

‘ശ്വാസം കിട്ടാതെ പിടഞ്ഞൊടുങ്ങിയവര്‍ക്ക് മീതേ ചിരിപൊഴിച്ച് സെല്‍ഫിയെടുക്കുന്നവര്‍. കഷ്ടം’ എന്നൊരു കുറിപ്പും ഉണ്ടായിരുന്നു ഒപ്പം. കവളപ്പാറയില്‍ നിന്നും 39 പേരുടെ മൃതദേഹങ്ങളാണ് ഇതിനോടകം കണ്ടെത്തിയത്. ഉരുള്‍പൊട്ടലില്‍ ദുരന്തം വിതച്ച ഈ സ്ഥലത്ത് നിന്നുംസെല്‍ഫിയെടുത്ത വൈദികര്‍ക്കെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്.

READ ALSO: കവളപ്പാറയില്‍ മരണപ്പെട്ടവരുടെ മൃതദേഹം ശാന്തി തീരത്ത് ആചാരപൂർവ്വം ചിത ഒരുക്കി സംസ്‌കരിച്ച് സേവാഭാരതി പ്രവർത്തകർ

‘ചെളി പറ്റിയ ളോഹകള്‍…, ഇവരാണോ..ദൈവത്തിന്റെ ദാസന്‍മാര്‍….,
ഒരു ഇത്തിരി ഉളുപ്പ് ഒന്നിനും ഇല്ലാണ്ടായല്ലോ,,, തുടങ്ങി നിരവധി കമന്റുകളാണ് ഈ പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെടുന്നത്. നിരവധി പേര്‍ പോസ്റ്റ് ഷെയര്‍ ചെയ്യുന്നുമുണ്ട്.

https://www.facebook.com/photo.php?fbid=1973014809464854&set=a.452910674808616&type=3

shortlink

Related Articles

Post Your Comments

Related Articles


Back to top button