ന്യൂഡല്‍ഹി: ഗൂഗിളിൽ ഭിക്ഷക്കാരനെ സേർച്ച് ചെയ്താൽ കിട്ടുന്നത് പാകിസ്ഥാൻ പ്രധാനമന്ത്രിയെ. ഹിന്ദിയില്‍ ‘ഭിക്ഷക്കാരന്‍’ എന്ന് അര്‍ത്ഥം വരുന്ന ബിഖാരി എന്ന് ഗൂഗിളില്‍ തിരയുമ്പോള്‍ ലഭിക്കുന്നത് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ചിത്രങ്ങളാണ്. ‘ലോകത്തിലെ ഏറ്റവും മികച്ച ടോയ്ലറ്റ് പേപ്പര്‍’ എന്ന് ഇംഗ്ളീഷില്‍ തിരഞ്ഞാല്‍ ലഭിക്കുന്നത് പാകിസ്ഥാന്റെ ദേശീയ പതാകയുടെ ചിത്രമാണ്.
ഇമ്രാന്‍ ഖാന്‍ ഭിക്ഷക്കാരന്റെ വേഷത്തില്‍ നരച്ച താടി വളര്‍ത്തി ഭിക്ഷാപാത്രം കൈയില്‍ പിടിച്ച് നിലത്തിരിക്കുന്ന ചിത്രവും ഈ ഫോട്ടോകളുടെ കൂട്ടത്തില്‍ ഉണ്ട്. കാശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ എടുത്ത് കളഞ്ഞതില്‍ പ്രതിഷേധിച്ച് പാകിസ്ഥാന്‍ ഇന്ത്യയുമായുള്ള ബന്ധങ്ങള്‍ അവസാനിപ്പിച്ച ശേഷം പാകിസ്ഥാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നാണ് വാർത്തകൾ.
ഇതിനെ പരിഹസിച്ചു ഏതോ വിരുതൻ ഒപ്പിച്ച പണിയാണ് ഇതെല്ലം. നിലവില്‍ പാകിസ്ഥാന്റെ ആഭ്യന്തര ഉത്പാദന നിരക്ക് വെറും 4 ശതമാനം മാത്രമാണ്. രാജ്യത്തെ നാണയപ്പെരുപ്പം 8.9 ശതമാനത്തിലേക്കും എത്തിയിട്ടുണ്ട്. പാകിസ്ഥാന്റെ വിദേശ നാണ്യ ശേഖരം 7.76 ബില്ല്യണ്‍ ഡോളര്‍ മാത്രമേയുള്ളു. ബംഗ്ളാദേശിന് പോലും 32 ബില്ല്യണ്‍ ഡോളര്‍ വരെ വിദേശ നാണ്യ ശേഖരമുണ്ട്.
Post Your Comments