ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയിൽ നിന്നും രണ്ടു പേർ ബി ജെ പിയിലേക്ക്. അയോഗ്യനാക്കപ്പെട്ട ആം ആദ്മി പാര്‍ട്ടി എം എല്‍ എ കപില്‍ മിശ്രയും പാര്‍ട്ടി വനിതാ വിഭാഗം അധ്യക്ഷ റിച്ച പാണ്ഡേയുമാണ് ബി ജെ പിയില്‍ ചേര്‍ന്നത്. പന്ത് മാര്‍ഗിലെ ബി ജെ പി ഓഫീസിലെത്തിയ ഇവരെ ര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റ് ശ്യാം ജജുവും ബി ജെ പി ഡല്‍ഹി അധ്യക്ഷന്‍ മനോജ് തിവാരിയും ചേര്‍ന്ന് സ്വീകരിച്ചു. കപില്‍ ശര്‍മ ബി ജെ പിയില്‍ ചേരുമെന്ന് നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു.
Shri @KapilMishra_IND and Smt @richapandey from AAP along with their supporters joined BJP in the presence of State President Shri @ManojTiwariMP, National Vice President and BJP Delhi’s Prabhari Shri @ShyamSJaju and other senior leaders.#BJPMembership pic.twitter.com/nqfFgn2iv5
— BJP Delhi (@BJP4Delhi) August 17, 2019
അരവിന്ദ് കേജ്രിവാള് മന്ത്രിസഭയില്‍ നേരത്തെ അംഗമായിരുന്ന കപില്‍, ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്കു വേണ്ടിയുള്ള പ്രചാരണ പരിപാടിക്കായി ഇറങ്ങിയിരുന്നു. ഇതിനെ തുടർന്നു ഡല്‍ഹി നിയമസഭാ സ്പീക്കര്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം കപിലിനെ ഈ മാസം ആദ്യം അയോഗ്യനാക്കി. കരാവല്‍നഗറിനെ പ്രതിനിധീകരിച്ചിരുന്ന കപില്‍, സ്പീക്കറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
Also read : ആദ്യം ഭീകരാക്രമണം നിര്‍ത്തൂ എന്നിട്ടാകാം സംസാരമെന്ന് പാകിസ്ഥാനോട് ഇന്ത്യ
Post Your Comments