Latest NewsIndia

ഈ മതത്തിന്റെ സ്ഥാപനങ്ങളില്‍ ‘വിദ്യാര്‍ത്ഥിനികള്‍ സുരക്ഷിതരല്ല’- മദ്രാസ് ഹൈക്കൊടതി ജഡ്ജി

ചെന്നൈ•ക്രിസ്ത്യന്‍ വിദ്യാഭ്യാസ സ്ഥാപങ്ങളില്‍ പെണ്‍കുട്ടികള്‍ ‘വളരെ അരക്ഷിത’രാണെന്ന് മദ്രാസ്‌ ഹൈക്കോടതി ജഡ്ജി. വെള്ളിയാഴ്ച, നഗരത്തിലെ ഒരു കോളേജിലെ പ്രൊഫസര്‍ ഉള്‍പ്പെട്ട ലൈംഗിക പീഡനക്കേസില്‍ വിധി പ്രസ്താവിക്കുന്നതിനിടെയാണ് ജഡ്ജിന്റെ പരാമര്‍ശം.

ALSO READ: 370-ാം അനുച്ഛേദവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇന്ത്യയുടെ ഭരണഘടനയിലെ ആഭ്യന്തര വിഷയമെന്ന് യുഎന്നിൽ ശക്തമായ സന്ദേശം നൽകി ഇന്ത്യ

മദ്രാസ് ക്രിസ്ത്യന്‍ കോളേജിലെ അധ്യാപകനെതിരെ സുവോളജി വിഭാഗത്തിലെ 34 വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ ലൈഗിക പീഡനപരാതിയുടെ അടിസ്ഥാനത്തില്‍ പുറപ്പെടുവിച്ച കാരണം കാണിക്കല്‍ നോട്ടീസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം നിരസിച്ചുകൊണ്ടാണ് കോടതി നിരീക്ഷണം.

‘രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ഇടയില്‍ ഒരു പൊതുവികാരമുണ്ട്, പ്രത്യേകിച്ചും വിദ്യാര്‍ത്ഥിനികള്‍ക്കിടയില്‍, അത് ക്രിസ്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനം ‘വളരെ അരക്ഷിത’ മാണെന്നതാണ്’- ജസ്റ്റിസ് എസ് വൈദ്യനാഥന്‍ പറഞ്ഞു.

ക്രിസ്ത്യൻ മിഷനറിമാർ എല്ലായ്‌പ്പോഴും ഏതെങ്കിലും പ്രശ്‌നത്തിനോ മറ്റേതെങ്കിലും കാര്യത്തിനോ ആക്രമണത്തിനിരയാകാറുണ്ട്. ‘ഇന്നത്തെ കാലഘട്ടത്തിൽ, മറ്റ് മതങ്ങളിലെ ആളുകളെ നിർബന്ധിതമായി ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തതിന് അവർക്കെതിരെ നിരവധി ആരോപണങ്ങൾ ഉണ്ട്…അവർ നല്ല വിദ്യാഭ്യാസം നൽകുന്നുണ്ടെങ്കിലും, ധാര്‍മ്മികത ഒരു ദശലക്ഷം ഡോളർ ചോദ്യമായിരിക്കുമെന്നും ജസ്റ്റിസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button