KeralaLatest NewsNews

തിരുവനന്തപുരം-വേളാങ്കണ്ണി പ്രത്യേക ട്രെയിന്‍

തിരുവനന്തപുരം•തിരുവനന്തപുരത്ത് നിന്ന് വേളാങ്കണ്ണിയിലേക്കും തിരിച്ചും പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തും. തിരുവനന്തപുരത്ത് നിന്ന് ബുധനാഴ്ചയും തിരികെ വേളാങ്കണ്ണിയില്‍ നിന്ന് വ്യാഴാഴ്ചയുമാണ്‌ സര്‍വീസ്.

ട്രെയിന്‍ നം. 06085, 2019 ആഗസ്റ്റ്‌ 28, സെപ്റ്റംബര്‍ 4 തീയതികളില്‍ തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് വൈകുന്നേരം 7.45 ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.05 ന് വേളാങ്കണ്ണിയില്‍ എത്തിച്ചേരും.

ALSO READ: തിരുവനന്തപുരം-ഡല്‍ഹി പ്രത്യേക ട്രെയിന്‍

മടക്ക ട്രെയിന്‍ ( നം. 06086 ) ആഗസ്റ്റ്‌ 29, സെപ്റ്റംബര്‍ 5 തീയതികളില്‍ വേളാങ്കണ്ണിയില്‍ നിന്നും രാത്രി 11.45 ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചക്ക് 1.15 ന് തിരുവനന്തപുരം സെന്‍ട്രലില്‍ എത്തിച്ചേരും.

കുഴിത്തുറ, എരണിയല്‍, നാഗര്‍കോവില്‍ ടൌണ്‍, വള്ളിയൂര്‍, തിരുനെല്‍വേലി, കോവില്‍പ്പട്ടി, സത്തൂര്‍, വിരുദുനഗര്‍, മധുര, ഡിണ്ടിഗല്‍, തിരുച്ചിറപ്പള്ളി, തഞ്ചാവൂര്‍, നാഗപട്ടണം എന്നിവിടങ്ങളില്‍ സ്റ്റോപ്പ് ഉണ്ടാകും.

രണ്ട് സെക്കന്‍ഡ് എ.സി, മൂന്ന് തേഡ് എ.സി, 11 സ്ലീപ്പര്‍ ക്ലാസ്, 2 സെക്കന്‍ഡ് സിറ്റിംഗ് കോച്ചുകള്‍ ട്രെയിനിലുണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button