ട്രിച്ചി•നഗരത്തിലെ ഹോട്ടലുകളിലും ലോഡ്ജുകളിലും പോലീസ് നടത്തിയ റെയ്ഡില്‍ വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കപ്പെട്ട നാല് യുവതികളെ രക്ഷപെടുത്തുകയും രണ്ട് പിമ്പുകളെയും രണ്ട് ഹോട്ടല്‍ മാനേജര്‍മാരെയും അറസ്റ്റ് ചെയ്തു.
സമയപുരം ഇന്‍സ്പെക്ടര്‍ മദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചൊവ്വാഴ്ച രാത്രി നഗരത്തിലെ ഹോട്ടലുകളിലും ലോഡ്ജുകളിലും നടത്തിയ പരിശോധനയിലാണ് രണ്ട് ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് നടന്നുവന്നിരുന്ന പെണ്‍വാണിഭം വെളിച്ചത്ത് വന്നത്.
ALSO READ: സോഷ്യല്‍ മീഡിയ വഴി പെണ്‍വാണിഭം: 51 കാരി പിടിയില്‍
പിമ്പുകളായ വി. പൊന്നയ്യന്‍ (65), പി.കറുപ്പയ്യ (62), ഹോട്ടല്‍ മാനേജര്‍മാരായ എം.രത്തിനം എന്ന റഫീക്ക് രാജ (50), എ.തങ്കരാജ് (58) എന്നിവരാണ് അറസ്റ്റിലായത്. ഹോട്ടലുകളുടെ ഉടമകള്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ഇവര്‍ ഒളിവിലാണ്.
അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡില്‍ വിട്ടു. രക്ഷപ്പെടുത്തിയ സ്ത്രീകളെ സര്‍ക്കാര്‍ അഭയകേന്ദ്രത്തിലേക്ക് മാറ്റി.
Post Your Comments