നിലമ്പൂർ: ഒരു രാത്രി നേരം ഇരുട്ടി പുലർന്നപ്പോൾ ജീവിതത്തിൽ സമ്പാദിച്ചതെല്ലാം നഷ്ടപ്പെട്ടു പോകുന്ന ഒരവസ്ഥ എത്ര ഭയാനകമാണ്. നിലമ്പൂരിലെ പാതാർ എന്ന സ്ഥലത്താണ് സംഭവം . നാട്ടിലെ കോടീശ്വരൻ ആയ ഷെരീഫിന് ഒരു ദിവസം കൊണ്ട് നഷ്ടമായത് എല്ലാം. 60 സെന്റ് സ്ഥലത്തു 73 ലക്ഷം രൂപ മുടക്കി കഴിഞ്ഞ വർഷമാണ് ഷെരീഫ് ഈ വീട് വെച്ചത്. കവളപ്പാറയോട് ചേർന്ന് കിടക്കുന്ന ഒരു കുടിയേറ്റ ഗ്രാമമാണ് ഇത്.
13 കടകളും 11 വീടുകളും ഉണ്ടായിരുന്ന സ്ഥലത്തിപ്പോൾ അവശേഷിക്കുന്നത് വൻ പാറകളും കൂറ്റൻ മരങ്ങൾ കടപുഴകിയതുമാണ്. ആൾ നാശമില്ലാത്തതിനാൽ ഇവിടുത്തെ ദുരന്തം വെളിയിലറിയാൻ വൈകി. എന്നാൽ ഉണ്ടാക്കിയ സമ്പാദ്യം 10 മിനിറ്റ് കൊണ്ടാണ് നഷ്ടമായി ഒന്നുമില്ലാത്തവരായത്. പണം, ആഭരണം, ബുള്ളറ്റ് ബൈക്ക്, കാർ, വീടിനോടു ചേർന്നുള്ള ആറ് കടമുറികൾ തുടങ്ങി ഉണ്ടാക്കിയതെല്ലാം നഷ്ടപ്പെട്ടു.
എങ്കിലും കുടുംബത്തെ രക്ഷപ്പെടുത്താൻ കഴിഞ്ഞ സന്തോഷത്തിലാണ് ഷെരീഫ്, ജീവിതത്തിലെ സമ്പാദ്യമെല്ലാം ഒരു രാത്രി കൊണ്ട് നഷ്ടമായ വേദന മറുവശത്തും, കുഞ്ഞുങ്ങളെ രക്ഷപെടുത്തുന്നതിനിടെ കാലിൽ ഉണ്ടായ പരിക്ക് മറു വശത്തും.ഭാര്യയും നാല് മക്കളും അടങ്ങുന്ന കുടുംബത്തെ രക്ഷിക്കാനായ ആശ്വാസത്തിലാണ് ഷെരീഫ്.
Post Your Comments