Latest NewsInternational

ലിംഗമില്ലാത്ത ഇഴജന്തുവിന്‍റെ രൂപത്തിലേക്കെത്താൻ 58 കാരന്‍ നടത്തിയത് 20 ശസ്ത്രക്രിയകള്‍; ഇതുവരെ ശരീരത്തിൽ വെച്ചുപിടിപ്പിച്ചത് 18 കൊമ്പുകൾ

നാഗദേവതയുടെ രൂപം കൈവരിക്കാനായി അമ്പത്തെട്ടുകാരനായ ടിയാമെറ്റ് ലെഗിന്‍ മെഡുസ ലക്ഷക്കണക്കിന് രൂപ മുടക്കി തന്റെ ശരീരത്തില്‍ നടത്തിയത് നടത്തിയത് 20 ശസ്ത്രക്രിയകള്‍. ലിംഗമില്ലാത്ത ഇഴജന്തുവിന്‍റെ രൂപത്തിലേക്കെത്തുകയെന്നതാണ് തന്റെ സ്വപ്‌നമെന്നാണ് ഇയാൾ പറയുന്നത്. ചെവികള്‍ നീക്കാനും പുരുഷ ലൈംഗികാവയവങ്ങള്‍ നീക്കം ചെയ്ത് ഭീകരരൂപം കൈവരിക്കാനും, നാവുകള്‍ക്ക് കീറലിടാനുമായി 53.48 ലക്ഷം രൂപയാണ് ടിയാമെറ്റ് ചെലവാക്കിയത്. കൂടാതെ 18 കൊമ്പുകളും ഇയാൾ ശരീരത്തിൽ വെച്ചുപിടിപ്പിച്ചിട്ടുണ്ട്.

Read also: ശസ്ത്രക്രിയക്കു വിധേയയാക്കിയ യുവതിയുടെ വയറിനുള്ളിലെ വസ്തുക്കള്‍ കണ്ട് ഡോക്ടര്‍മാര്‍ ഞെട്ടി

രക്ഷിതാക്കള്‍ ഉപേക്ഷിച്ച ശേഷം ബാല്യകാലത്ത് ഏറെ സമയം ചെലവിട്ടത് പാമ്പുകള്‍ക്കൊപ്പമാണെന്ന് ഇയാള്‍ അവകാശപ്പെടുന്നു. ഇയാളുടെ രക്ഷിതാക്കളെ കണ്ടെത്തിയെങ്കിലും ഇവര്‍ ഇയാളെ ഏറ്റെടുക്കാന്‍ തയ്യാറായില്ല. പിന്നീട് മുത്തച്ഛനായിരുന്നു ടിയാമെറ്റിനെ വളര്‍ത്തിയത്. പതിനൊന്നാം വയസ്സില്‍ താന്‍ ഗേയാണെന്ന് പ്രഖ്യാപിച്ചതോടെ ടിയാമെറ്റിനെ വീട്ടില്‍ നിന്ന് പുറത്താക്കി. 1997ലാണ് ആദ്യമായി രൂപമാറ്റം വരുത്താന്‍ വേണ്ടിയുള്ള ശ്രമങ്ങള്‍ ഇയാള്‍ തുടങ്ങിയത്. അതിനിടെ താന്‍ എയ്ഡ്സ് ബാധിതനാണെന്ന് ടിയാമെറ്റ് തിരിച്ചറിഞ്ഞു. ഇതോടെ സ്വത്വം വെളിപ്പെടുത്തി ആഗ്രഹങ്ങള്‍ക്കനുസരിച്ച്‌ ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button