തിരുവനന്തപുരം: അഴിമതിയുടെ കൂത്തരങ്ങായി മാറിയ കണ്‍സ്യൂമര്‍ ഫെഡിന്റെ തലപ്പത്തേയ്ക്ക് സര്‍ക്കാര്‍ നിയമിയ്ക്കാനൊരുങ്ങുന്നത് അഴിമതിക്കേസ് പ്രതിയെ .
1000 കോടിയുടെ അഴിമതി നടന്നെന്ന് വിജിലന്‍സ് കണ്ടെത്തിയ കണ്‍സ്യൂമര്‍ ഫെഡിന്റെ എം.ഡി സ്ഥാനത്തേക്ക് അഴിമതി കേസില്‍ സിബിഐ പ്രതിചേര്‍ത്ത വ്യക്തിയെ നിയമിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇതിനായി അണിയറയില്‍ നീക്കങ്ങള്‍ ശക്തമായി. കശുവണ്ടി വികസന കോര്‍പ്പറേഷന്‍ എം.ഡി സ്ഥാനത്തു നിന്ന് യു.ഡി.എഫ് സര്‍ക്കാര്‍ പുറത്താക്കിയ കെ.എ. രതീഷിനെയാണ് കണ്‍സ്യൂമര്‍ ഫെഡ് എം.ഡിയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനായുള്ള അഭിമുഖം കഴിഞ്ഞപ്പോള്‍ രതീഷ് ഒന്നാം സ്ഥാനത്തെത്തി.
ReadAlso : സ്‌റ്റേറ്റ് ലെയ്‌സണ്‍ ഓഫീസര്‍: വാക് ഇന്‍ ഇന്റര്‍വ്യു
1000 കോടിയുടെ അഴിമതി നടന്ന, 44 വിജിലന്‍സ് കേസുകള്‍ നിലവിലുള്ള, 65 എന്‍ക്വയറി റിപ്പോര്‍ട്ടുകളുള്ള കണ്‍സ്യൂമര്‍ ഫെഡിന്റെ എം.ഡി. സ്ഥാനത്തേക്കാണ് കെ.എ രതീഷിനെ നിയമിക്കാനൊരുങ്ങുന്നത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിരവധി അഴിമതി കേസുകളില്‍ ; പ്രതിയായതിനെ തുടര്‍ന്നാണ് കെ.എ. രതീഷിനെ കശുവണ്ടി വികസന കോര്‍പ്പറേഷനില്‍ നിന്ന് മാറ്റിയത്.
തുടര്‍ന്ന് ഇടത് സര്‍ക്കാര്‍ വന്നതിന് ശേഷം ഇദ്ദേഹത്തെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും മാറ്റി. എന്നാല്‍ കഴിഞ്ഞ വര്‍ഷം കെ.ഐ.ഇ.ഡി ( കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ്) എക്‌സിക്യൂട്ടീവ് ഡയറക്ടറായി ഇദ്ദേഹത്തെ നിയമിച്ചു.
3000 കോടിയോളം രൂപയുടെ വിറ്റുവരവുള്ള സ്ഥാപനമാണ് കണ്‍സ്യൂമര്‍ ഫെഡ്. ഇതിന്റെ മേധാവി സ്ഥാനത്തേക്ക് പരിഗണിക്കുന്ന 15 പേരുടെ ചുരുക്കപ്പട്ടിക സര്‍ക്കാര്‍ തയ്യാറാക്കി. ഇതില്‍ നിന്ന് തിരഞ്ഞെടുത്ത ആഞ്ചുപേരുമായി അഭിമുഖം നടത്തി. ഇതില്‍ രതീഷ് ഒഴികെ ബാക്കിയുള്ളവരെല്ലാം അഴിമതി കേസുകളില്‍ ഉള്‍പ്പെടാത്തവരാണെന്നും ഒരു ചെറിയ കേസ് പോലും ഇവരുടെ പേരില്‍ ഇല്ല എന്നതും ശ്രദ്ധേയമാണ്. അതേസമയം അഴിമതി പശ്ചാത്തലമുള്ള കെ.ഇ. രതീഷാണ് അഭിമുഖത്തിന് ശേഷം ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ഏകദേശം 500 കോടിയോളം രൂപയുടെ അഴിമതി കേസില്‍ സിബിഐ അന്വേഷണം നേരിടുന്ന ആളാണ് രതീഷ്.
Post Your Comments