KeralaLatest News

വിദേശ വനിതയെ കാണാനില്ലെന്ന് പരാതി

തിരുവനന്തപുരം : കേരള സന്ദർശനത്തിന് എത്തിയ ജർമൻ വനിതയെ കാണാനില്ലെന്ന് പരാതി. സംഭവത്തിൽ വലിയതുറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവതിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജർമൻ കോൺസുലേറ്റ് ഡിജിപിക്ക് കത്തയച്ചു. മാർച്ച് 7 ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ലിസ വെയ്‌സ് എത്തിയിരുന്നതായി പോലീസ് കണ്ടെത്തി.

അമൃതാനന്ദമയ് ആശ്രമത്തിൽ പോലീസ് അന്വേഷണം നടത്തി. യുവതി തിരികെ നാട്ടിൽ എത്തേണ്ട സമയം കഴിഞ്ഞിട്ടും എത്താത്തതിനെ തുടർന്ന് ബന്ധുക്കൾ പരാതി നൽകുകയായിരുന്നു. അമൃതപുരിയിൽ പോകാനുള്ള വിലാസമാണ് ഇവരുടെ പക്കല്‍ ഉണ്ടായിരുന്നതെന്ന് പോലീസ് പറയുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന യുഎസ് പൗരൻ മുഹമ്മദലി നാട്ടിലേക്ക് മടങ്ങിയെന്നും പോലീസ് അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button