KeralaLatest News

മിണ്ടാതെ അവിടെ ഇരുന്നോ നിങ്ങടെയൊരു വാദം; പണപ്പിരിവിനെ ന്യായീകരിച്ചയാളെ വിരട്ടി ജി. സുധാകരൻ

ആലപ്പുഴ: ചേര്‍ത്തലയിലെ ദുരിതാശ്വാസ ക്യാമ്പിൽ പണപ്പിരിവ് നടത്തിയ സി.പി.എം ലോക്കല്‍ കമ്മിറ്റി മെമ്പർ ഓമനക്കുട്ടനെ പിന്തുണച്ചയാളെ വിരട്ടി ജി. സുധാകരൻ. ആലപ്പുഴയില്‍ സംഭവം നടന്ന ദുരിതാശ്വാസ ക്യാമ്പിന് മുന്നില്‍വച്ച്‌ മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു സംഭവം. ഓമനക്കുട്ടന്റെ പ്രവൃത്തി പാര്‍ട്ടിക്കും സര്‍ക്കാരിനും വിരുദ്ധമാണെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടി പാര്‍ട്ടിയുടെ തീരുമാനം എടുക്കുമെന്നും, നിയമപ്രകാരം സര്‍ക്കാര്‍ ഇക്കാര്യം പരിശോധിക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി.

Read also: ദുരിതാശ്വാസ ക്യാമ്പില്‍ പിരിവ് നടത്തിയ സിപിഎം നേതാവിനെതിരെ പാർട്ടി നടപടി

ഇതിനിടെ മന്ത്രിയുടെ സമീപത്തുണ്ടായിരുന്ന ഒരാള്‍, തങ്ങള്‍ക്കിതില്‍ പരാതിയില്ലെന്ന് പറഞ്ഞപ്പോള്‍, നിങ്ങളുടെ പേരിലും കേസെടുക്കേണ്ടതും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്നും മന്ത്രി പ്രതികരിച്ചു. ഓമനക്കുട്ടനല്ല യഥാര്‍ത്ഥ കുറ്റവാളിയെന്നും അത് നിങ്ങളാണെന്നും പ്രളയ ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കാന്‍ വകുപ്പുണ്ടെന്നും പാര്‍ട്ടിയെ അപമാനിച്ചയാളെ നിങ്ങള്‍ വീണ്ടും ന്യായീകരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. നിങ്ങൾ പണപ്പിരിവിനെ ന്യായീകരിക്കുകയല്ലേ? മിണ്ടാതെ അവിടെ ഇരുന്നോ. നിങ്ങടെയൊരു വാദം എന്നും മന്ത്രി പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button