സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും വരവറിയിച്ച് ചിങ്ങം വരവായി. തിരുവോണത്തിന്‍റെ പൂവിളികള്‍ക്കായുള്ള കാത്തിരിപ്പാണ് ഇനി. കൊയ്തെടുത്ത നെല്ലുകൊണ്ട് പത്തായം നിറച്ചിരുന്ന പഴയ കാലത്തിന്റെ ഗൃഹാതുരതയാണ് മലയാളിക്ക് ചിങ്ങമാസം. ഒപ്പം കാണം വിറ്റിട്ടാണെങ്കിലും ഓണമുണ്ണാന്‍ തയ്യാറെടുപ്പുകള്‍ നടത്തേണ്ട സമയമായി എന്ന ഓര്‍മ്മപ്പെടുത്തലുമാണ് ചിങ്ങം ഒന്ന്. തിരിമുറിയാതെ മഴപെയ്തിരുന്ന കര്‍ക്കടകത്തിന്റെ ദുരിതങ്ങള്‍ മലയാളി മറക്കാന്‍ തുടങ്ങുന്ന ദിവസം കൂടിയാണിത്. കൃഷി വകുപ്പ് ചിങ്ങം ഒന്ന് കര്‍ഷകദിനമായി ആഘോഷിക്കുകയാണ്. വര്‍ഷത്തില്‍ 364 ദിവസവും മറ്റുള്ളവര്‍ക്ക് വേണ്ടി അദ്ധ്വാനിക്കുന്ന ഒരു വിഭാഗത്തിന് വേണ്ടി നീക്കി വെക്കപ്പെട്ട ദിവസം. ചിലര്‍ ജൈവദിനമായും ആഘോഷിക്കുന്നുണ്ട്.
എന്നാൽ പോയ മാസം കേരളക്കരയ്ക്ക് ദുരന്തത്തിന്റെ സമയമായിരുന്നു. എന്നാൽ തത്ക്കാലം എല്ലാം മറന്ന് ഊഞ്ഞാലേറിയെത്തുന്ന പൊന്നിന്‍ചിങ്ങത്തെ വരവേല്‍ക്കാം. ചിങ്ങപ്പുലരി പ്രമാണിച്ച് ക്ഷേത്രങ്ങളില്‍ പ്രത്യേകപൂജ നടക്കും. മലയാളികള്‍ പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ രവിലെ കുളിച്ച് ക്ഷേത്രദര്‍ശനം നടത്തും.ചിങ്ങം വിഷ്ണുവിനു പ്രാധാന്യമുള്ള മാസമാണ്. ശ്രീകൃഷ്ണജയന്തിയും,വാമനാവതാര വിജയദിനമായ ഓണവും ഇതേ മാസത്തിലാണ്
Post Your Comments