KeralaLatest News

അധികാരം ജനങ്ങളോടുള്ള വെല്ലുവിളിയായി കണക്കാക്കുമ്പോള്‍ ഭരണാധികാരികള്‍ ഇതിനപ്പുറവും ചെയ്യും: ഇങ്ങനെ നിയമനങ്ങളും ധൂര്‍ത്തുമായി മുന്നോട്ടുപോകുമ്പോള്‍ എന്തായിരിക്കും മുഖ്യമന്ത്രിയുടെ ലക്ഷ്യം ?

ഐ.എം ദാസ്

എംകെ ദാമോദരനില്‍ തുടങ്ങിയ വിവാദം

അധികാരത്തിലെത്തി തുടക്കം മുതല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പല തീരുമാനങ്ങളും വിവാദമായതാണ്. ആദ്യം നിയമോപദേഷ്ടാവിനെ നിയമിച്ച് പുലിവാല്‍ പിടിച്ചു. ലോട്ടറി മാഫിയ രാജാവ് സാന്റിയാഗോ മാര്ട്ടിന്റെയടക്കം കേസുകള്‍ ് വാദിക്കുന്ന എം കെ ദാമോദരനെ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവാക്കാന് പിണറായി തീരുമാനിച്ചതോടെ പ്രതിഷേധം അലയടിച്ചുയരുകയായിരുന്നു. പാര്ട്ടി നേതൃത്വം പിണറായിക്കൊപ്പം നിന്നെങ്കിലും അണികള്‍ പരസ്യമായി ചോദ്യം ചെയ്തതോടെ തീരുമാനം മാറിമറിഞ്ഞു. പിന്നാലെ സാമ്പത്തികോപദേഷ്ടാവ് നിയമനവും വിവാദത്തിലായി. നവലിബറല്‍ ആശയങ്ങളുടെ വക്താവായ ഗീതാ ഗോപിനാഥിനെ സാമ്പത്തിക നിയമോപദേഷ്ടാവ് ആക്കുന്നത് ഇടതുപക്ഷ സര്ക്കാരിന് എന്ത് ഗുണമെന്ന ചോദ്യം ഉയര്‍ന്നെങ്കിലും അതൊന്നും ഗൗനിക്കാതെ മുഖ്യന്‍ അന്ന് തീരുമാനത്തില്‍ ഉറച്ചുനിന്നു. പിന്നാലെ നയങ്ങളിലും നിലപാടുകളിലും ജനകീയമല്ലാത്ത ഒരുപാട് തീരുമാനങ്ങള്‍ പിണറായി വിജയനില്‍ നിന്നുണ്ടാകുന്നത് കേരളത്തിന് കാണേണ്ടി വന്നു.

ALSO READ: റബ്‌കോ കുംഭകോണം സിബിഐ അന്വേഷിക്കണം: അഡ്വ.പി.എസ് ശ്രീധരന്‍ പിള്ള

സമ്പത്തിന് പിന്നാലെ 1,10,000 രൂപ ശമ്പളത്തില്‍ വീണ്ടും നിയമനം

അടുത്തതിടെ കേരളത്തിന്റേതായി 20 എംപികളുള്ള ഡല്‍ഹിയില്‍ സര്‍ക്കാരിന്റെ പ്രത്യേക പ്രതനിധിയായി സമ്പത്തിനെ നിയമിച്ചതാണ് അടുത്തിടെയുണ്ടാ വിവാദനീക്കങ്ങളില്‍ ഒന്ന്. ലോക്‌സഭയില്‍ ആളില്ലെങ്കിലും രാജ്യസഭയില്‍ മുതിര്‍ന്ന സിപിഎം നേതാവുണ്ടായിട്ടും ഈ നടപടി സ്വീകരിച്ചതിന്റെ സാംഗത്യം പൊതുജനത്തിന് ഇപ്പോഴും മനസിലായിട്ടില്ല. ഇതിന് പിന്നാലെയെത്തിയ പ്രളയക്കെടുതി കണ്ട് കേരളം പകച്ചുനില്‍ക്കുമ്പോള്‍ ഒരു കൂസലുമില്ലാതെ അധികച്ചെലവ് സൃഷ്ടിക്കുന്ന ഒരു നിയമനം കൂടി പിണറായി നടത്തി. സര്‍ക്കാര്‍ കക്ഷിയാവുന്ന കേസുകളുടെ മേല്‍നോട്ടത്തിനും നിരീക്ഷണത്തിനുമായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലെയ്സണ്‍ ഓഫീസറെ നിയമിച്ചു. നിയമനമല്ല പ്രശ്‌നം മാസം 1,10,000 രൂപയാണു ടിയാന്റെ ശമ്പളമെന്നതാണ് കേരളത്തെ ഞെട്ടിച്ചിരിക്കുന്നത്. ഹൈക്കോടതി അഭിഭാഷകന്‍ എ. വേലപ്പന്‍നായരെയാണ് സ്പെഷ്യല്‍ ലെയ്സണ്‍ ഓഫീസറായി നിയമിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയമോപദേഷ്ടാവിനു പുറമേ സ്പെഷ്യല്‍ ലെയ്സണ്‍ ഓഫീസറുടെ തസ്തിക സൃഷ്ടിക്കാന്‍ കഴിഞ്ഞമാസം മന്ത്രിസഭ തീരുമാനിച്ചിരുന്നു. കൊച്ചിയിലെ അഡ്വക്കേറ്റ് ജനറല്‍ ഓഫീസുമായി ബന്ധപ്പെട്ടാണ് സ്പെഷ്യല്‍ ലെയ്സണ്‍ ഓഫീസര്‍ പ്രവര്‍ത്തിക്കുന്നത്. നിലവില്‍ അഡ്വക്കേറ്റ് ജനറലുണ്ട്, നിയമോപദേഷ്ടാവുണ്ട്, എന്നിട്ടും എന്തിനാണ് ഈ നിയമനമെന്ന ചോദ്യവുമായി പ്രതിപക്ഷം രംഗത്തെത്തിക്കഴിഞ്ഞു. പൊതുജനവും ഈ നിയമനത്തോട് അത്രക്ക് പൊരുത്തപ്പെടുന്നില്ല.

അഴിമതിയില്‍ കുടുങ്ങിയ കണ്‍സ്യൂമര്‍ ഫെഡിന് അഴിമതിവീരന്‍ തലവനോ

ആ വിവാദം പറഞ്ഞുതീരുന്നതിനുമമ്പ് മറ്റൊരു നിയമനവിവാദത്തില്‍കൂടി അകപ്പെട്ടിരിക്കുന്നു ഇടത് സര്‍ക്കാര്‍. അഴിമതിയുടെ കൂത്തരങ്ങെന്ന വിശേഷണം പണ്ടേ പതിച്ചുകിട്ടിയ കണ്‍സ്യൂമര്‍ ഫെഡിന്റെ തലപ്പത്തേയ്ക്ക് അതിന് യോജിച്ച അഴിമതിക്കേസ് പ്രതിയെ നിയമിയ്ക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. കണ്‍സ്യൂമര്‍ഫെഡില്‍ 1000 കോടിയുടെ അഴിമതി നടന്നെന്നാണ് വിജിലന്‍സ് കണ്ടെത്തിയത്്. അങ്ങനെയുള്ള ഈ സ്ഥാപനത്തിന്റെ എംഡി സ്ഥാനത്തേക്ക് അഴിമതി കേസില്‍ സിബിഐ പ്രതിചേര്‍ത്ത വ്യക്തിയെ നിയമിക്കാനൊരുങ്ങുന്നെന്നാണ് റിപ്പോര്‍ട്ട്. കശുവണ്ടി വികസന കോര്‍പ്പറേഷന്‍ എം.ഡി സ്ഥാനത്തു നിന്ന് യു.ഡി.എഫ് സര്‍ക്കാര്‍ പുറത്താക്കിയ കെ.എ. രതീഷിനെയാണ് കണ്‍സ്യൂമര്‍ ഫെഡ് എം.ഡിയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനായുള്ള അഭിമുഖം കഴിഞ്ഞപ്പോള്‍ രതീഷ് ഒന്നാം സ്ഥാനത്തെത്തി. 3000 കോടിയോളം രൂപയുടെ വിറ്റുവരവുള്ള സ്ഥാപനമാണ് കണ്‍സ്യൂമര്‍ ഫെഡ്. ഇതിന്റെ മേധാവി സ്ഥാനത്തേക്ക് പരിഗണിക്കുന്ന 15 പേരുടെ ചുരുക്കപ്പട്ടിക സര്‍ക്കാര്‍ തയ്യാറാക്കി. ഇതില്‍ നിന്ന് തിരഞ്ഞെടുത്ത ആഞ്ചുപേരുമായി അഭിമുഖം നടത്തി. ഇതില്‍ രതീഷ് ഒഴികെ ബാക്കിയുള്ളവരെല്ലാം അഴിമതി കേസുകളില്‍ ഉള്‍പ്പെടാത്തവരാണെന്നും ഒരു ചെറിയ കേസ് പോലും ഇവരുടെ പേരില്‍ ഇല്ല എന്നതും ശ്രദ്ധേയമാണ്.

44 വിജിലന്‍സ് കേസുകള്‍ നിലവിലുള്ള, 65 എന്‍ക്വയറി റിപ്പോര്‍ട്ടുകളുള്ള കണ്‍സ്യൂമര്‍ ഫെഡിന്റെ എം.ഡി. സ്ഥാനത്തേക്കാണ് അഴിമതിയുടെ പേരില്‍ കശുവണ്ടി വികസന കോര്‍പ്പറേഷനില്‍ നിന്ന് മാറ്റപ്പെട്ട വ്യക്തി നിയമിതനാകാന്‍ പോകുന്നത്. അഴിമതിയില്‍ കുൡ സര്‍ക്കാരെന്നന ദുഷ്‌പേര് നേടിയ യുഡിഎപ് സര്‍ക്കാര്‍ പോലും പിന്തുണയ്ക്കാത്ത വ്യക്തിയെ കണ്‍സ്യൂമര്‍ ഫെഡിന്റെ എംഡി കസേരയില്‍ കൊണ്ടുവന്നാല്‍ ഇഠത് സര്‍ക്കാര്‍ നല്‍കേണ്ടത് വലിയ വില തന്നെയാകും. ഇതിനൊപ്പം സിപിഎം നിയന്ത്രണത്തിലുള്ള റബ്‌കോയ്ക്ക് നല്‍കിയ കോടികളുടെ കണക്ക് കൂടി ചേര്‍ച്ച് വായിക്കപ്പെടണം.

റബ്‌ക്കോയ്ക്ക് നല്‍കിയ കോടികളുടെ കണക്ക് വേറെ

റബ്‌കോ സംസ്ഥാന സഹകരണ ബാങ്കിന് വായ്പാ കുടിശികയായി നല്‍കാനുള്ള 251 കോടി രൂപയാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. . ഈ തുക റബ്‌കോയ്ക്ക് വായ്പ നല്‍കിയതായാണ് കണക്കാക്കുന്നതെങ്കിലും തിരികെ കിട്ടുമെന്ന് ഒരുറപ്പുമില്ല. കേരള ബാങ്ക് രൂപീകരണത്തിന് മുന്നോടിയായി സംസ്ഥാന സഹകരണ ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായാണ് റബ്‌കോയുടെ വായ്പാ കുടിശികയുടെ ഭാരം സര്‍ക്കാര്‍ സ്വന്തം ചുമലിലേറ്റിയതെന്നാണ് റിപ്പോര്‍ട്ട്. എന്തായാലും അത്താഴപ്പട്ടിണിക്കാരന്‍ വരെ തന്റെ കയ്യിലുള്ളതൊക്കെ പെരുമഴയില്‍ എല്ലാം നഷ്ടമായവര്‍ക്ക് പൂര്‍ണമനസോടെ സമര്‍പ്പിക്കുമ്പോള്‍ ജനങ്ങളുടെ ജീവ നും സ്വത്തിനും സംരക്ഷണം നല്‍കാനുള്ള തുക സര്‍ക്കാര്‍ വഴിപോലെ ചെലവഴിക്കുന്നത് എങ്ങനെയാണ് ന്യായീകരിക്കപ്പെടുന്നത്. തോന്നും പോലെ നിയമനങ്ങളും തോന്നും പോലെ ധനിവിനിയോഗവും നടത്തുന്ന പിണറായി സര്‍ക്കാരിന്റെ നമ്മള്‍ അതിജീവിക്കും എന്ന മുദ്രാവാക്യം ഏത് തലത്തിലാണ് പ്രായോഗികമാകുക എന്നതു കൂടി ആലോചിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button