Latest NewsUAEIndiaInternational

അബുദാബി എയർപോർട്ടിൽ ഇന്നലെ ഇന്ത്യക്കാരെ വരവേറ്റത് ഇന്ത്യൻ പതാകയും മുല്ലപ്പൂവും, എയർപോർട്ട് ഉദ്യോഗസ്ഥരുടെ സ്നേഹാദരങ്ങളുടെ ചിരിച്ചമുഖവുമായി

ഇന്ത്യക്കാർക്ക് ഇതൊരു വ്യത്യസ്ത അനുഭവമായിരുന്നു.

ദുബായ്: ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്ക്ചേർന്ന് അബുദാബി രാജ്യാന്തര വിമാനത്താവളവും. ഇന്ത്യയിൽ നിന്ന് എത്തിയ എല്ലാ യാത്രക്കാർക്കും സ്വീകരണമൊരുക്കിയാണ് അബുദാബി വിമാനത്താവളം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായത്. യാത്രക്കാരെ ഇന്ത്യയുടെ പതാകയും വർണ്ണബലൂണുകളും മധുരപലഹാരങ്ങളും നൽകിയാണ് അധികൃതർ സ്വീകരിച്ചത്. ഇന്ത്യക്കാർക്ക് ഇതൊരു വ്യത്യസ്ത അനുഭവമായിരുന്നു. സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യക്ക് യു.എ.ഇ ഭരണാധികാരികൾ അഭിനന്ദനം അറിയിച്ചിരുന്നു.

യു. എ. ഇ. പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ രാഷ്‌ട്രപതി റാം നാഥ് കോവിന്ദിന് ആശംസ സന്ദേശമയച്ചു. യുഎഇ ഉപസർവസൈന്യാധിപനുമായ ഷെയ്‌ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും,യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂംമും രാഷ്ട്രപതിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആശംസകൾ അറിയിച്ചു. ലോകത്ത് ഏറ്റവും അധികം യാത്രക്കാർ വന്നുപോകുന്ന ദുബായ് വിമാനത്താവളം ഏറ്റവും അധികം ഉപയോഗിച്ചത് ഇന്ത്യക്കാർ ആണെന്നുള്ള പ്രത്യേകതയും ഉണ്ട്.

ഈ വർഷം മാത്രം ഈ വിമാനത്താവളത്തിലൂടെ നാലുകോടി പതിനഞ്ച് ലക്ഷത്തോളം ആളുകൾ സഞ്ചരിച്ചു. അതിൽ 57 ലക്ഷം യാത്രക്കാർ ഇന്ത്യയിൽനിന്നുള്ളവരാണ്. എല്ലാ തവണയും സ്വാതന്ത്ര്യ ദിനത്തിൽ ബുർജ് ഖലീഫയിൽ ത്രിവർണ്ണ പതാക പ്രദര്ശിപ്പിക്കാറുണ്ടായിരുന്നു. എന്നാൽ ഇത്തവണ സാങ്കേതിക തകരാറു മൂലം അതിനു സാധിച്ചിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button