കോഴിക്കോട്: സംസ്ഥാനമൊന്നാകെ മഴ താണ്ഡവമാടിയപ്പോള്‍ ഇതുവരെ കരുതിവെച്ചതെല്ലാം ഉപേക്ഷിച്ച് പലര്‍ക്കും വീടുവിട്ടിറങ്ങി. ചാത്തമംഗലം പഞ്ചായത്തിലെ ചെത്തുകടവ് പുഴയോരത്തെ രാജശേഖരനും എല്ലാം നഷ്ടമായി. ഒപ്പം മകളുടെ വിവാഹത്തിനായി കരുതിവെച്ചതെല്ലാം നഷ്ടമായി. സെപ്തംബര്‍ എട്ടിന് ആണ് മകള്‍ ജിഷ്മയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ദുരിതപെയ്ത്ത് സ്വപ്‌നങ്ങളെല്ലാം തകര്‍ത്തെറിഞ്ഞു. സമ്പാദ്യവും കിടപ്പാടവും നഷ്ടപ്പെട്ട കുടുംബത്തിന് ഇനിയെന്തു ചെയ്യുമെന്നറിയാതെ നില്‍ക്കുമ്പോഴാണ് രക്ഷകനായി കോഴിക്കോട് സ്വദേശി പി ഷാന്‍ രംഗത്തെത്തിയത്.
ജിഷ്മയുടെ വിവാഹസ്വപ്‌നം മഴ തകര്‍ത്തെറിഞ്ഞ വാര്‍ത്തയറിഞ്ഞ് ഷാന്‍ ഇവര്‍ക്ക് പത്ത് പവന്‍ സ്വര്‍ണവും വിവാഹച്ചെലവും വാഗ്ദാനം ചെയ്തു. എന്നാല്‍ വീടിന്റെ അവസ്ഥ നേരില്‍ കണ്ടതോടെ ഷാന്‍ ആ വാഗ്ദാനം വലുതാക്കി. ഇവര്‍ക്ക് പുതിയൊരു വീടും വെച്ചു നല്‍കുമെന്ന് മാതൃസ്‌നേഹ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ കൂടിയായ ഷാന്‍ പറഞ്ഞു. എല്ലാം നഷ്ടപ്പെട്ടെന്നു കരുതിയ വേളയില്‍ തങ്ങളുടെ രക്ഷയ്‌ക്കെത്തിയവര്‍ക്ക് രാജന്‍ നന്ദി പറയുമ്പോള്‍ ജിഷ്മയ്ക്കിത് സ്വപ്‌ന സാക്ഷാത്കാരമാണ്. കഴിഞ്ഞ വര്‍ഷവും പ്രളയത്തിന് ശേഷം ഷാനിന്റെ നേതൃത്വത്തില്‍ പത്ത് വീടുകള്‍ നിര്‍മിച്ചു നല്‍കിയിരുന്നു.
READ ALSO: മേയര്‍ വി.കെ പ്രശാന്തിനെ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ; ലോഡുകളുടെ എണ്ണം 50 കഴിഞ്ഞു
Post Your Comments