Latest NewsKerala

ഒരു രാജ്യം ഒരു ഭരണഘടന യാഥാര്‍ത്ഥ്യമായി; സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യം വെളിപ്പെടുത്തി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക പരിഗണന നല്‍കിയിരുന്ന ഭരണഘടന അനുഛേദം 370 റദ്ദാക്കിയ തീരുമാനം ഏകകണ്‌ഠ്യേന എടുത്തതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കശ്മീര്‍ ജനതയുടെ ഏറെക്കാലമായുള്ള ആഗ്രഹമാണ് ഇതിലൂടെ സഫലീകരിച്ചതെന്നും സര്‍ദാര്‍ വല്ലാഭായ് പട്ടേലിന്റെ സ്വപ്നമാണ് ഇതിലൂടെ സാക്ഷാത്കരിച്ചതെന്നും അദ്ദേഹം പറഞ്ഞു. 70 വര്‍ഷം കൊണ്ട് തിരുത്താനാകാതിരുന്ന തെറ്റാണ് സര്‍ക്കാര്‍ എഴുപത് ദിവസം കൊണ്ട് തിരുത്തിയതെന്നും മോദി പറഞ്ഞു.

ALSO READ: സ്വാതന്ത്ര്യദിന സന്ദേശം; രാജ്യം നേരിടുന്ന വെല്ലുവിളികള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്തി

ഇതിലൂടെ ജനങ്ങള്‍ക്ക് തുല്യത വരുത്താനായി. പ്രശ്‌നങ്ങളുടെ മേല്‍ അടയിരിക്കാനല്ല, അത് പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. എല്ലാ രാഷ്ടീയകക്ഷികളും കശ്മീര്‍ പുനസംഘടനക്ക് പിന്തുണ നല്‍കിയെന്നും മോദി പറഞ്ഞു. സ്വന്തം നേട്ടങ്ങളല്ല, രാജ്യത്തിന്റെ ഭാവി മാത്രമാണ് തന്റെ ലക്ഷ്യം. ഒരു രാജ്യം ഒരു ഭരണഘടന എന്നതായിരുന്നു ലക്ഷ്യം. അത് സഫലീകരിച്ചു. ജി എസ് ടി യിലൂടെ ഒരു രാജ്യം ഒരു നികുതി എന്ന ലക്ഷ്യവും സാക്ഷാത്കരിക്കാനായി. ഇനി ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് എന്ന ലക്ഷ്യമാണ് നാം ചര്‍ച്ച ചെയ്യേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ALSO READ: ചെങ്കോട്ടയില്‍ പതാകയുയര്‍ത്തി; സ്വാതന്ത്ര്യ സമര പോരാളികള്‍ക്ക് പ്രണാമം അര്‍പ്പിച്ച് പ്രധാനമന്ത്രി

2014-ലെ തിരഞ്ഞെടുപ്പ് സമയത്ത് രാജ്യത്തിന്റെ മനോഭാവം ഞാന്‍ മനസിലാക്കാന്‍ ശ്രമിച്ചിരുന്നു. ഈ രാജ്യത്ത് മാറ്റം സാധ്യമാകുമോ എന്നായിരുന്നു അന്ന് എല്ലാവരും ചിന്തിച്ചിരുന്നത്. പക്ഷേ, അഞ്ചുവര്‍ഷത്തിനുശേഷം 2019-ല്‍ ഈ രാജ്യം മുഴുവന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ സാക്ഷിയായി. രാജ്യത്തെ പൗരന്മാര്‍ ആത്മവിശ്വാസമുള്ളവരായി. അതെ, എന്റെ രാജ്യത്തിന് മാറാന്‍ കഴിയും. – മോദി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button