NewsIndia

പാകിസ്ഥാനെ പിന്തുണച്ച് രണ്ടുവർഷം മുൻപിട്ട പോസ്റ്റിൽ വെട്ടിലായി ഗവേഷണ വിദ്യാർത്ഥിനി

ഞാനത് ചെയ്യാന്‍ പാടില്ലായിരുന്നു. ഞാന്‍ പറഞ്ഞതിനെ പലരും ദുര്‍വ്യാഖ്യാനം ചെയ്തു.

ഗുവാഹത്തി: രണ്ടു വര്ഷം മുൻപ് പാകിസ്ഥാനെ പിന്തുണച്ചു പോസ്റ്റിട്ട ഗവേഷണ വിദ്യാർത്ഥിനിക്കെതിരെ പൊലീസ് കെസെടുത്തു. ഗുവാഹത്തി സര്‍വകലാശാല വിദ്യാര്‍ഥി രഹ്ന സുല്‍ത്താനക്കെതിരെയാണ് അസം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2017 ജൂണിലാണ് രഹ്ന സംഭവത്തിന് ആധാരമായ ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടത്. ”പാക്കിസ്ഥാന്റെ സന്തോഷം ആഘോഷിക്കാന്‍ ഇന്ന് ബീഫ് കഴിച്ചു. ഞാനെന്ത് കഴിക്കണമെന്നത് എന്റെ രസമുകുളങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്.

ഇതൊരു വിവാദമാക്കരുത്. ബീഫ് എന്ന് കേട്ടതുകൊണ്ട് നിങ്ങളുടെ തനിനിറം കാണിക്കുകയും ചെയ്യരുത്” എന്നായിരുന്നു രഹ്ന കുറിച്ചത്. എന്നാല്‍ ആ പോസ്റ്റ് വീണ്ടും ച‌ര്‍ച്ചയായതോടെയാണ് അസം പൊലീസ് കേസെടുത്തത്. സംഭവത്തില്‍ പോസ്റ്റിട്ടത് താനാണെന്ന് രഹ്ന പൊലീസിനോട് പറഞ്ഞു. എന്നാല്‍ ഈദ് ദിനത്തിലാണ് പോസ്റ്റിട്ടതെന്ന വാര്‍ത്ത അവര്‍ നിഷേധിച്ചു. ‘2017 ജൂണിലെ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തിന്റെ അന്നാണ് ഞാനാ പോസ്റ്റിടുന്നത്.

അന്ന് വിരാട് കോഹ്‍ലി പൂജ്യത്തിന് ഔട്ടായി. അതിന്റെ വിഷമത്തിലാണ് അങ്ങനെ പോസ്റ്റ് ചെയ്തത്. ഞാനത് ചെയ്യാന്‍ പാടില്ലായിരുന്നു. ഞാന്‍ പറഞ്ഞതിനെ പലരും ദുര്‍വ്യാഖ്യാനം ചെയ്തു. തെറ്റ് മനസ്സിലായതുകൊണ്ടാണ് മിനിട്ടുകള്‍ക്കുള്ളില്‍ അത് ഡിലീറ്റ് ചെയ്തത്”- രഹ്ന പറഞ്ഞു.

shortlink

Post Your Comments


Back to top button