ശ്രീനഗര്‍: രാജ്യം സ്വാതന്ത്ര്യ ദിനം കൊണ്ടാടാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ജമ്മുകാഷ്മീരില്‍ പാക്കിസ്ഥാന്റെ നുഴഞ്ഞുകയറ്റ ശ്രമം. കാഷ്മീരിലെ ഉറി സെക്ടറിലാണ് പാക്കിസ്ഥാന് നുഴഞ്ഞുകയറ്റത്തിനു ശ്രമം നടത്തിയത്. എന്നാല്‍, പാക്കിസ്ഥാന്റെ ഈ നീക്കം ഇന്ത്യ പരാജയപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. സ്വാതന്ത്ര്യദിനാഘോഷത്തിന് രണ്ടുദിവസം മുന്‍പാണ് പാകിസ്ഥാന്റെ പ്രകോപനം.
പാക് ഭീകരഗ്രൂപ്പുകളെ ഇന്ത്യയിലേക്ക് കടത്തിവിടാനുള്ള ശ്രമമാണ് പാകിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് എന്‍.ഐ.എ വൃത്തങ്ങള്‍ പറഞ്ഞു. സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്കു മുന്നോടിയായി ഇന്ത്യയിലേക്ക് ഭീകര ഗ്രൂപ്പിനെ കടത്തി വിടുകയായിരുന്നു പാക്കിസ്ഥാന്റെ ലക്ഷ്യമെന്ന് എന്‍ഐഎ വ്യക്തമാക്കി. കാഷ്മീരില്‍ പ്രശ്നം ഉണ്ടാക്കുകയായിരുന്നു പാക്കിസ്ഥാന്റെ ലക്ഷ്യമെന്നാണ് സൈന്യത്തിന്റെ നിഗമനം.
പാക്കിസ്ഥാന്റെ ഭാഗത്തു നിന്നുള്ള ഏതു നീക്കങ്ങളെയും നേരിടാന്‍ ഇന്ത്യ സുസജ്ജമാണെന്നും എന്‍ഐഎ വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. കാഷ്മീര്‍ വിഭജനത്തിനെതിരായ പാക് നിലപാടിനു പിന്നാലെ കാഷ്മാരില് കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദേശീയ സുരക്ഷാ ഉദേഷ്ടാവ് അജിത് ഡോവല്‍ കാഷ്മീരില്‍ തങ്ങിയാണ് സുരക്ഷാ മുന്നൊരുക്കങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയത്.
Post Your Comments