ഇസ്‌ലാമാബാദ്: ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഒരു യുദ്ധം ഉണ്ടായാല്‍ അതിന്റെ ഉത്തരവാദി അന്താരാഷ്ട്ര സമൂഹമായിരിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കശ്മിര്‍ വിഷയത്തില്‍ അന്താരാഷ്ട്ര സഭ പാകിസ്ഥാന് പിന്തുണ നല്‍കാത്ത സാഹചര്യത്തിലാണ് പുതിയ നീക്കവുമായി ഇമ്രാന്‍ എത്തിയിരിക്കുന്നത്. കശ്മീര്‍ വിഷയത്തില്‍ തങ്ങളെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഇമ്രാന്‍ ഖാന്‍ ഇന്തോനേഷ്യ, യു.കെ, മലേഷ്യ, തുര്‍ക്കി, സൗദി ബഹ്റൈന്‍ തുടങ്ങി വിവിധ രാജ്യങ്ങളോട് സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ നരേന്ദ്ര മോദിയുമായി ഏറെ സൗഹൃദബന്ധം പുലര്‍ത്തുന്ന ഈ രാജ്യങ്ങളൊക്കെ തന്നെ കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമായി തന്നെയാണ് കാണുന്നത്. ഐക്യരാഷ്ട്ര സഭയിലും ലോകവേദികളിലും കശ്മീര്‍ വിഷയം ഇനിയും ഉന്നയിക്കുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് നയതന്ത്രപരമായ വിഡ്ഢിത്തമാണെന്നും മോദിയും ബിജെപിയും ഇതിനു വലിയ വില കൊടുക്കേണ്ടി വരുമെന്നും അദ്ദേഹം അറിയിച്ചു.
ഇന്ത്യ കശ്മീര്‍ പ്രശ്‌നത്തെ അന്താരാഷ്ട്ര വിഷയമാക്കിയെന്നും കശ്മീര്‍ വിഷയം ലോക വേദികളില്‍ ഉയര്‍ത്തുന്ന അംബാസഡറായിരിക്കും താനെന്നും ഇമ്രാന്‍ വ്യക്തമാക്കി. പാക് അധീന കശ്മീരിലെ മുസാഫറാബാദ് നിയമസഭയുടെ പ്രത്യേക സമ്മേളനത്തെ അഭിസംബോധന ചെയ്തു കൊണ്ടാണ് ഇമ്രാന്‍ ഖാന്‍ പറഞ്ഞത്.
Post Your Comments