KeralaLatest News

കണ്ടപ്പാടെ പോലീസുകാരന്റെ കൈകളിലേയ്ക്ക് ചാടി; അമ്മ വിളിച്ചിട്ടും തിരികെ പോകാതെ കുട്ടി കാന്താരി

കൊച്ചി: വാശി പിടിച്ച് കരയുന്ന കുട്ടികളെ ആഹാരം കൊടുക്കാനും മറ്റുമായി പോലീസുകാരുടെ പേര് പറഞ്ഞ് ചില മാതാപിതാക്കൾ പേടിപ്പിക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഈ വാചകങ്ങള്‍ക്കെല്ലാം അര്‍ത്ഥമില്ലാതാക്കുന്ന ഒരു സംഭവമാണ് എറണാകുളം പാതാളം ഗവ. എച്ച്‌എസ്‌എസിലെ ദുരിതാശ്വാസ ക്യാമ്പിൽ നടന്നത്. വെള്ളംകയറിയ വീട്ടില്‍ നിന്ന് അമ്മയ്‌ക്കൊപ്പം എത്തിയ മേഘ്ന എന്ന കുട്ടി സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനില്‍ നിന്ന് ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള സാധനങ്ങളുമായി എത്തിയ എറണാകുളം അസി. കമ്മീഷണര്‍ കെ ലാല്‍ജിയുടെ കൈകളിലേയ്ക്ക് കണ്ടപ്പാടെ എടുത്തുചാടുകയായിരുന്നു.

Read also: വീതി കൂടിയ ടയര്‍ ഇല്ല, സ്നോക്കര്‍ ഇല്ല. എന്നാലും വിളിച്ചാല്‍ ഓടിയെത്തും ഏത് ദുരിതക്കടലിലും; കേരള പോലീസിന്റെ വീഡിയോ വൈറലാകുന്നു

എന്റെ കൈയില്‍ കുഞ്ഞുങ്ങള്‍ വന്നാല്‍ പിന്നെ തിരികെ പോകില്ല, അറിയണമെങ്കില്‍ ഒന്ന് വിളിച്ചുനോക്കൂ…’ എന്ന് ഇതോടെ ലാല്‍ജി പറയുകയുണ്ടായി. അമ്മ സരത്തു വിളിച്ചുനോക്കി. പക്ഷേ യാതൊരു കുലുക്കവുമില്ലാതെ മേഘ്ന ലാല്‍ജിയുടെ തോളിലേയ്ക്ക് ചാഞ്ഞു കിടന്നു.ശേഷം ക്യാംപ് മുഴുവനും മേഘ്‌ന പോലീസ് ഉദ്യോഗസ്ഥന്റെ കൈകളില്‍ ഇരുന്ന് ചുറ്റി കണ്ടു. ശേഷം മടങ്ങാന്‍ നേരവും അവള്‍ അമ്മയുടെ അടുത്തേക്ക് മടങ്ങാൻ തയ്യാറായില്ല. ഒടുവില്‍ അമ്മ സരത്തു ബലംപിടിച്ച്‌ വാങ്ങുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button