കൊച്ചി : ജനങ്ങളില്‍ നിന്നും ദുരിതാശ്വാസ നിധിയിലേയ്ക്കെത്തുന്ന ഫണ്ട് അര്‍ഹതപ്പെട്ടവര്‍ക്ക് എന്ത് കൊണ്ട് കിട്ടുന്നില്ല ? ചോദ്യം ചോദിച്ച് സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച ധര്‍മ്മജനെതിനെ സിപിഎം സൈബര്‍ പോരാളികളുടെ ഭീഷണി. . ജനപ്രധിനിധികളും മന്ത്രിമാരും തുടങ്ങി സര്‍ക്കാര്‍ സംവിധാനങ്ങള്‍ വലിയ തോതില്‍ ഉണ്ടായിട്ടും, കഴിഞ്ഞ പ്രളയത്തില്‍ ദുരിതാശ്വാസ നിധിയിലേയ്ക്ക് നഷ്ടപരിഹാരമായി ലഭിച്ച കോടികള്‍ അത് അര്‍ഹതപ്പെട്ടവര്‍ക്ക് എത്തുന്നില്ലെന്ന് ധര്‍മ്മജന്‍ ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ടര്‍ ടിവിയിലെ ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് ധര്‍മ്മജന്‍ സര്‍ക്കാറിന്റെ വീഴ്ച ചൂണ്ടിക്കാണിച്ച് സംസാരിച്ചത്.
Read Also : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ വ്യാജപ്രചരണം : നാല് പേരെ കൂടി അറസ്റ്റ് ചെയ്തു.
ഞാന്‍ രാഷ്ട്രീയം പറയുകയല്ല. നമ്മുടെ സംസ്ഥാനത്ത് മുഖ്യമന്ത്രിയുണ്ട്. മന്ത്രിമാരുണ്ട് എംപിമാരുണ്ട് എംഎല്‍എമാരുണ്ട് ജില്ലാ പഞ്ചായത്ത്, കളക്ടര്‍, ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തുമുണ്ട്. ദുരിതാശ്വാസ നിധിയിലേക്ക് പണം പെട്ടന്ന് പെട്ടന്ന് എത്തി. ഈ പണം ജനങ്ങളിലേക്ക് എത്തിയില്ല.- ധര്‍മ്മജന്‍ ചൂണ്ടിക്കാട്ടി.
ReadAlso : സംഭാവന ചെയ്യുന്നവരെ തെറ്റിദ്ധരിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേരില്‍ വ്യാജൻ
ഞാന്‍ ഒരു പൈസപോലും ഇതില്‍നിന്ന് വാങ്ങിയ ആളല്ല. ഞങ്ങളുടെ സംഘടനയാണ് അമ്മ. അവര്‍ എത്രയോ കോടി രൂപ കൊടുത്തു. ജനങ്ങളിലേക്ക് അത് എത്തിക്കാനുള്ള സൗകര്യം ഇവിടില്ലേ? ഇന്നസെന്റേട്ടനോട് ചോദിച്ചു സ്ഥലം വാങ്ങി വീട് വെച്ച് നല്‍കാമായിരുന്നില്ലേ എന്ന്. ഇത് ഞാന്‍ നേരിട്ട് കണ്ടതാണ്. നഷ്ടം കണക്കാക്കുന്നതും കൃത്യതയില്ലായ്മയും സംഭവിച്ചിട്ടുണ്ട്. ധര്‍മ്മജന്‍ പറഞ്ഞു. സാധാരണക്കാരും മത്സ്യത്തൊഴിലാളികളും ചെയ്യുന്ന പണിയെങ്കിലും ഇവര്‍ ചെയ്യട്ടെ. ഇവിടെ ഇത്രയും ആളുകളില്ലേ. മന്ത്രമാരും എംപിമാരും എംഎല്‍എമാരുമുണ്ട്. ഇവര്‍ക്ക് ചെയ്യാന്‍ സാധിക്കുന്നില്ലേ. ധര്‍മജന്‍ ചോദിച്ചു.
അതേസമയം,ചാനല്‍ ചര്‍ച്ചയില്‍ പരസ്യമായി ഈ ചോദ്യം ചോദിച്ചതോടെ പലരും ഇതോടെ സര്‍ക്കാറിന്റെ ഈ വീഴ്ച ശരിയെന്ന് വ്യക്തമാക്കുകയും ചെയ്തു. നിരവധി പേര്‍ സര്‍ക്കാറിനെതിരെ രംഗത്തുവന്നു. പ്രളയദുരിതാശ്വാസത്തിന് നല്‍കിയ അപേക്ഷ ചാക്കില്‍കെട്ടി തള്ളിയ സംഭവങ്ങളും ചൂണ്ടിക്കാട്ടി. ഇതോടെയാണ് സിപിഎം സൈബര്‍ പോരാളികള്‍ ധര്‍മ്മജനെതിരെ പരസ്യവെല്ലുവിളിയുമായി രംഗത്ത് എത്തിയത്.
Post Your Comments