പ്രകൃതി ദുരന്തങ്ങള്‍ മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം എത്തിക്കാനെത്തിയവര്‍ക്കിടയില്‍ ശ്രദ്ധേയരായി ബ്രീട്ടീഷ് ദമ്പതികളും. ഇഗ്ലണ്ടുകാരായ ഡെക്ക് സ്മിത്തും ഭാര്യ ഡെബിയുമാണ് പ്രളയ ബാധിതരെ സഹായിക്കുവാനായി കോതമംഗലം എം എ കോളേജ് അസോസിയേഷന്‍ നടത്തിയ വിഭവ ശേഖരണയജ്ഞത്തില്‍ സജീവമായത്. മലബാര്‍ #മേഖലയില്‍ വിതരണം ചെയ്യാനായി കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ശേഖരിച്ച ഭക്ഷ്യ വസ്തുക്കളും വസ്ത്രങ്ങളും മരുന്നുകളും വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപര്‍ക്കുമൊപ്പം തരം തിരിക്കുവാനും പൊതിയുവാനും ഇവരുണ്ടായിരുന്നു.
ALSO READ: പാകിസ്ഥാനെ പിന്തുണച്ച് രണ്ടുവർഷം മുൻപിട്ട പോസ്റ്റിൽ വെട്ടിലായി ഗവേഷണ വിദ്യാർത്ഥിനി
ഇംഗ്ലണ്ട്, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലെ നിരവധി രാജ്യങ്ങളില്‍ കോച്ചിംഗ് ഡയറക്ടറായി 25 വര്‍ഷത്തിലേറെ പരിചയ സമ്പന്നനായ ഡെക്ക് സ്മിത്ത് കോതമംഗലം എംഎ ഇന്‍ര്‍ നാഷണല്‍ സ്‌കൂളില്‍ രണ്ട് വര്‍ഷം മുന്‍പ് കോച്ചിംഗ് ആന്റ് പ്ലെയര്‍ ഡെവലപ്‌മെന്റ് ഡയറക്ടറായി ചേരുകയായിരുന്നു. ഡെക്ക് സ്മിത്തിനൊപ്പം ഇംഗ്ലീഷ് അദ്ധ്യാപികയായ ഭാര്യ ഡെബി സ്മിത്തും പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടിറങ്ങിയത് വിദ്യാര്‍ത്ഥികള്‍ക്കും ആവേശവും പ്രേരണയുമായി.
വിക്ടോറിയന്‍ പഠനത്തിലും വിദ്യാഭ്യാസത്തിലും ബിരുദാനന്തര ബിരുദം നേടിയ മിസ് സ്മിത്ത് കഴിഞ്ഞ 25 വര്‍ഷമായി ഇംഗ്ലണ്ട്, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലെ രാജ്യങ്ങളില്‍ ഇംഗ്ലീഷ് പഠിപ്പിക്കുകയായിരുന്നു. അങ്ങനെ സൂര്യന്‍ അസ്തമിക്കാത്ത നാട്ടില്‍ നിന്നുമെത്തി പച്ചമനുഷ്യരുടെ ദുരിത ജീവിതം കണ്ട് തങ്ങളലാകുംവിധം സഹായയജ്ഞത്തില്‍ ഭാഗമായ ഈ ദമ്പതികള്‍ കാലദേശങ്ങള്‍ക്ക് അപ്പുറമുള്ള മനുഷ്യനന്‍മയുടെ നേര്‍ക്കാഴ്ച്ചയാകുകയാണ്.
Post Your Comments