Latest NewsKerala

റെയിൽവേ സ്റ്റേഷനുകളിൽ വണ്ടിയിടുന്നവർക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: തിരുവനന്തപുരം റെയില്‍വേ ഡിവിഷനുകളുടെ കീഴിലെ സ്റ്റേഷനുകളില്‍ പാർക്ക് ചെയ്‌ത 170 ഓളം വാഹനങ്ങള്‍ പിടിച്ചെടുത്തു. ആര്‍പിഎഫ് നടത്തിയ പ്രത്യേക പരിശോധനയിലാണ് വാഹനങ്ങൾ പിടിച്ചെടുത്തത്. 9, 12 തീയതികളിൽ നടത്തിയ പരിശോധനയിൽ 167 ഇരുചക്രവാഹനങ്ങളും മൂന്നു കാറുകളുമാണ് പിടിച്ചെടുത്തത്.

Read also: പ്രളയത്തില്‍ കൈത്താങ്ങായി റെയില്‍വേയും ; സൗജന്യ സര്‍വീസ് നടത്തും

അതേസമയം കൊല്ലത്തു നിന്നാണ് ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ പിടിച്ചെടുത്തത്. 22 ഇരുചക്ര വാഹനങ്ങളാണ് ഇവിടെ നിന്ന് പിടികൂടിയത്. തിരുവനന്തപുരം, എറണാകുളം നോര്‍ത്ത് എന്നിവിടങ്ങളില്‍ നിന്നുമായി 16 വീതം വാഹനങ്ങളും പിടികൂടി. കോട്ടയം 19, നാഗര്‍കോവില്‍ 18, തൃശൂര്‍ 15, ചെങ്ങന്നൂര്‍ 14 എന്നിങ്ങനെയാണ് മറ്റ് സ്റ്റേഷനുകളില്‍ നിന്നും പിടികൂടിയ ഇരുചക്രവാഹനങ്ങളുടെ എണ്ണം. ചങ്ങനാശേരി, വര്‍ക്കല, തൃശൂര്‍ എന്നിവിടങ്ങളിൽ നിന്ന് ഓരോ കാറുകളും പിടികൂടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button