ന്യൂഡല്‍ഹി: പ്രളയ ദുരിത സംസ്ഥാനങ്ങളില്‍ ദുരിതാശ്വാസ സാധനങ്ങള്‍ എത്തിക്കുന്നതിനായി സൗജന്യ സര്‍വീസ് നടത്തുമെന്ന് ഇന്ത്യന്‍ റെയില്‍വേ. ആഗസ്റ്റ് 31 വരെ കേരളം, മഹാരാഷ്ട്ര, കര്‍ണാടക എന്നി സംസ്ഥാനങ്ങളിലാണ് സൗജന്യ സര്‍വ്വീസ് നടത്തുക. റെയില്‍വേ മന്ത്രാലയത്തിന്റെ ധനകാര്യ ഡയറക്ടറേറ്റാണ് തീരുമാനം അറിയിച്ചത്.രാജ്യത്തെ എല്ലാ സര്‍ക്കാര്‍ ഓര്‍ഗനൈസേഷനുകള്‍ക്കും കര്‍ണാടക, കേരളം, മഹാരാഷ്ട്ര എന്നി സംസ്ഥാനങ്ങളിലേക്ക് ദുരിതാശ്വാസ സാധനങ്ങള്‍ എത്തിക്കാന്‍ സൗജന്യമായി ബുക്ക് ചെയ്യാം.
സാധനങ്ങള്‍ എത്തിക്കുന്നതിനായി ആരുടെ അധികാരപരിധിയിലേക്കാണ് അയക്കുന്നത്, സ്വീകരിക്കുന്ന സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നതെവിടെ തുടങ്ങിയ പൂര്‍ണ വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കണമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഇതര ഓര്‍ഗനൈസേഷനുകള്‍ക്കും ഡിവിഷണല്‍ റെയില്‍വേ മാനേജര്‍മാരുടെ അംഗീകാരത്തോടെ ബുക്ക് ചെയ്യാന്‍ കഴിയുമെന്നും പ്രസ്താവനയിലുണ്ട്.
Post Your Comments