Latest NewsIndiaInternational

‘ആർ എസ് എസും നരേന്ദ്ര മോദിയും ലക്ഷ്യം വയ്ക്കുന്നത് കശ്മീരല്ല, പാകിസ്ഥാനാണ്,‘ : ഇമ്രാൻ ഖാൻ

സർജ്ജിക്കൽ സ്ട്രൈക്കുകൾ ഇനിയും ആവർത്തിക്കപ്പെടുമെന്നുള്ള ആശങ്കയും ഇമ്രാൻ ഖാൻ തുറന്ന് പറഞ്ഞു

ഇസ്ലാമാബാദ്: കശ്മീർ വിഷയത്തിൽ പാകിസ്ഥാന്റെ ആശങ്ക ലോകരാജ്യങ്ങൾ കാണണമെന്ന അപേക്ഷയുമായി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇന്ത്യയിൽ പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിലേറുമ്പോൾ തന്നെ പാകിസ്ഥാനു ആശങ്കയുണ്ടായിരുന്നു . കാരണം നരേന്ദ്രമോദിയും ,ആർ എസ് എസും ലക്ഷ്യം വയ്ക്കുന്നത് കശ്മീരല്ല ,അത് പാകിസ്ഥാനാണെന്നത് വ്യക്തമാണ് . ഇന്ത്യയുടെ ആഭ്യന്തര മന്ത്രി തന്നെ അത് പ്രസ്താവിച്ചിരുന്നു . പാക് അധീന കശ്മീരും തങ്ങളുടേതാണെന്ന് അമിത് ഷാ പറഞ്ഞതിനു മറ്റൊരു അർത്ഥവുമില്ല .

സർജ്ജിക്കൽ സ്ട്രൈക്കുകൾ ഇനിയും ആവർത്തിക്കപ്പെടുമെന്നുള്ള ആശങ്കയും ഇമ്രാൻ ഖാൻ തുറന്ന് പറഞ്ഞു .പാക് അധിനിവേശ കാശ്മീർ ലെജിസ്ലേറ്റീവ് അസംബ്ലിയിലെ പ്രത്യേക സെഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇമ്രാൻ ഖാൻ.സ്വന്തം രാജ്യത്തിനു വേണ്ടി ജീവൻ നൽകുന്നത് പോലും ത്യാഗമാണ് . താൻ കശ്മീരിന്റെ അബംസിഡറായി നിൽക്കുകയാണ് ലോകത്തിനു മുന്നിൽ , സഹായിക്കണമെന്നും ഇമ്രാൻ ഖാൻ അപേക്ഷിച്ചു .ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടി രക്ഷാസമിതി അടിയന്തര യോഗം വിളിച്ച് ചർച്ച ചെയ്യണമെന്ന് അഭ്യർത്ഥിച്ച് യു.എൻ രക്ഷാസമിതിയ്ക്ക് ഷാ മഹമൂദ് ഖുറേഷി കത്തയച്ചിട്ടുണ്ട് .

മറ്റ് രാജ്യങ്ങളൊന്നും സഹായിച്ചില്ലെങ്കിലും ചൈനയുടെ സഹായം മുന്നിൽ കണ്ടാണ് പാകിസ്ഥാന്റെ നീക്കം എന്നാൽ കശ്മീർ ഇന്ത്യയുടെ സ്വന്തം കാര്യമാണെന്നും പാകിസ്ഥാനോ,ചൈനയോ ഈ വിഷയത്തിൽ ഇടപെടരുതെന്നും ചൈനീസ് സന്ദർശനത്തിനിടയിൽ വച്ച് തന്നെ വിദേശകാര്യമന്ത്രി എസ് ജയശങ്കർ വ്യക്തമാക്കിയിരുന്നു .കശ്മീർ വിഷയത്തിൽ തങ്ങളെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഇമ്രാൻ ഖാൻ ഇന്തോനേഷ്യ,​യു.കെ, മലേഷ്യ,​തുർക്കി, സൗദി ബഹ്‌റൈൻ എന്നിങ്ങനെ വിവിധ രാജ്യങ്ങളോട് സഹായം അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.

എന്നാൽ നരേന്ദ്ര മോദിയുമായി ഏറെ സൗഹൃദബന്ധം പുലർത്തുന്ന ഈ രാജ്യങ്ങളൊക്കെ തന്നെ കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമായി തന്നെയാണ് കാണുന്നത് .ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് തൊട്ടുപിന്നാലെ പാകിസ്ഥാനിലെയും ചൈനയിലെയും വിദേശകാര്യമന്ത്രിമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. അന്ന് യു.എൻ മാർഗനിർദേശങ്ങളും ഷിംല കരാറും അനുസരിച്ച് പാകിസ്ഥാനും ഇന്ത്യയും തമ്മിൽ സംസാരിച്ച് പ്രശ്നം പരിഹരിക്കണമെന്നായിരുന്നു ചൈന പാകിസ്ഥാന് നൽകിയ മറുപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button