KeralaLatest News

നെടുങ്കണ്ടം കസ്റ്റഡി മരണം : സിബിഐയ്ക്ക് വിടാനുള്ള തീരുമാനത്തില്‍ പ്രതികരണം അറിയിച്ച് രാജ്കുമാറിന്റെ ഭാര്യ

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണം, സിബിഐയ്ക്ക് വിടാനുള്ള തീരുമാനത്തില്‍ പ്രതികരണം അറിയിച്ച് രാജ്കുമാറിന്റെ ഭാര്യ വിജയ. കേസില്‍ സര്‍ക്കാറിന്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് അവര്‍ പറഞ്ഞു. കേസില്‍ സി.ബി.ഐ അന്വേഷണം വേണം എന്നത് കുടുംബം നേരത്തേ മുതല്‍ ആവശ്യപ്പെടുന്നതാണെന്നും വിജയ പറഞ്ഞു.

ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തി ഉണ്ടായിരുന്നില്ല. അന്വേഷണത്തില്‍ വീഴ്ച ഉള്ളതു കൊണ്ടാണ് എസ്. ഐ സാബുവിന് ജാമ്യം കിട്ടിയത്. കേസില്‍ ആരോപണ വിധേയനായ എസ്.പിയെ ചോദ്യം ചെയ്തത് പോലും മാസങ്ങള്‍ക്ക് ശേഷമാണ്. പോലീസുകാരെ സംരക്ഷിക്കാനാണ് അന്വേഷണസംഘം ശ്രമിച്ചതെന്നും വിജയ അഭിപ്രായപ്പെട്ടു. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് സാമ്പത്തിക തട്ടിപ്പുകേസില്‍ പിടിയിലായ രാജ്കുമാര്‍ കസ്റ്റഡിയിലിരിക്കെ മരിച്ച കേസിന്റെ അന്വേഷണം സി.ബി.ഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സംഭവത്തില്‍ പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button