തിരുവനന്തപുരം: വന്‍ ശമ്പളത്തിൽ മുഖ്യമന്ത്രിയുടെ സ്പെഷ്യല്‍ ലെയ്സണ്‍ ഓഫീസറായി എ. വേലപ്പന് നായരെ നിയമിച്ചതിൽ അഴിമതിയെന്ന് കെപിസിസി അംഗം എം.എം.ഹസന്. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന നാള് മുതല്‍ സിപിഎം അനുഭാവികളെയും സഹയാത്രികരെയും ആവശ്യമില്ലാത്ത തസ്തികകള്‍ സൃഷ്ടിച്ച് കുടിയിരുത്തി പൊതുഖജനാവിലെ പണം ധൂര്‍ത്തടിക്കുകയാണെന്നും ആരോപിച്ചു.
Read also: കോടതിക്കാര്യങ്ങൾക്കായി മുഖ്യമന്ത്രിയുടെ ഓഫീസിൽ ലെയ്സൺ ഓഫീസറെ നിയമിച്ചു
സര്‍ക്കാരിന്റെ കേസുകളുടെ നടത്തിപ്പിന് വേണ്ടി ലെയ്സണ്‍ ഓഫീസറായി വേലപ്പന് നായരെ പ്രതിമാസം 1.10 ലക്ഷം രൂപ ശമ്പളം നൽകിയാണ് നിയമിച്ചിരിക്കുന്നത്. വേലപ്പന് നായരുടെ നിയമനം റദ്ദാക്കണം. മുഖ്യമന്ത്രിയുടെ ഉപദേശകരുടെയും പേഴ്സണല്‍ സ്റ്റാഫിന്റെയും ശമ്പളയിനത്തില്‍ തന്നെ വലിയൊരു തുകയാണ് ഖജനാവില്‍ നിന്നും നഷ്ടമാകുന്നതെന്നും ഹസൻ കുറ്റപ്പെടുത്തി.
Post Your Comments