തിരുവനന്തപുരം: സർക്കാർ കക്ഷിയാവുന്ന കേസുകളുടെ മേൽനോട്ടത്തിനും നിരീക്ഷണത്തിനുമായി മുഖ്യമന്ത്രിയുടെ ഓഫീസിൽ ലെയ്‌സൺ ഓഫീസറെ നിയമിച്ചു. ഹൈക്കോടതി അഭിഭാഷകൻ എ. വേലപ്പൻനായരെയാണ് സ്‌പെഷ്യൽ ലെയ്‌സൺ ഓഫീസറായി നിയമിച്ചിരിക്കുന്നത്. മാസം 1,10,000 രൂപയാണു ശമ്പളം.മുഖ്യമന്ത്രിയുടെ ഓഫീസിൽ നിയമോപദേഷ്ടാവിനു പുറമേ സ്‌പെഷ്യൽ ലെയ്‌സൺ ഓഫീസറുടെ തസ്തിക സൃഷ്ടിക്കാൻ കഴിഞ്ഞമാസം മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഇതനുസരിച്ചാണ് തീരുമാനം. കൊച്ചിയിലെ അഡ്വക്കേറ്റ് ജനറൽ ഓഫീസുമായി ബന്ധപ്പെട്ടാണ് സ്‌പെഷ്യൽ ലെയ്‌സൺ ഓഫീസർ പ്രവർത്തിക്കുന്നത്.
Read also: ഒത്തൊരുമയോടെ നേരിട്ട കൂട്ടായ്മ കൈവിടരുത്; മുഖ്യമന്ത്രി
Post Your Comments