ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സ്വകാര്യ സ്കൂളില്‍ അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച സ്കൂള്‍ ജീവനക്കാരന് അറസ്റ്റില്‍. സംഭവത്തില്‍ സ്കൂളിലെ തൂപ്പുജോലിക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടികള്‍ക്കായുള്ള വാഷ്റൂമില്‍ വച്ചാണ് ഇയാള്‍ കുട്ടിയെ ബലാത്സംഗത്തിനിരയാക്കിത്. സംഭവം പുറത്തറിഞ്ഞതോടെ മറ്റുകുട്ടികളെയും ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നാരോപിച്ച് കൂടുതല്‍ മാതാപിതാക്കള്‍ രംഗത്തെത്തുകയായിരുന്നു.
ALSO READ: അഭിനന്ദന് വര്ധമാന് വീര്‍ചക്ര ബഹുമതി
പ്രതിക്കെതിരെ കൂടുതല്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും സ്കൂളിലെ കുട്ടികളെ കൗണ്‍സിലിംഗിന് വിധേയമാക്കുമെന്നും സൗത്ത് ദില്ലി ഡിസിപി വിജയ് കുമാര്‍ പറഞ്ഞു. 2008 മുതല്‍ ഈ സ്കൂളിലെ തൂപ്പുജോലിക്കാരനാണ് ഇയാള്‍. ഇയാള്‍ക്കെതിരെ മുമ്പ് എന്തെങ്കിലും പരാതി ലഭിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത തേടി സ്കൂള്‍ അധികൃതര്‍ക്ക് പോലീസ് കത്ത് നല്‍കിയിട്ടുണ്ട്.
വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടി അമ്മയോട് പരാതിപ്പെട്ടതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിരവധി പാടുകള്‍ കണ്ടിരുന്നു. പിന്നീട് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായതായി തെളിഞ്ഞത്. ഇതോടെ മാതാപിതാക്കള്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു.
ALSO READ: പ്രിയങ്ക ചോപ്രയെ യൂനിസെഫ് അംബാസിഡര്‍ സ്ഥാനത്തുനിന്നും നീക്കണമെന്ന് പാക് മന്ത്രി; കാരണം ഇതാണ്
കൗണ്‍സിലിംഗില്‍ സ്കൂളിലെ തൂപ്പുകാരന് വാഷ്റൂമില്‍ വച്ചും കമ്പ്യൂട്ടര്‍ റൂമില്‍ വച്ചും നിരവധി തവണ പീഡിപ്പിച്ചതായി പെണ്‍കുട്ടി വെളിപ്പെടുത്തി. ഇയാള്‍ പെണ്‍കുട്ടിയുമായി വാഷ്റൂമിലേക്ക് കയറിപോകുന്നത് സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
Post Your Comments