Latest NewsKerala

വീതി കൂടിയ ടയര്‍ ഇല്ല, സ്നോക്കര്‍ ഇല്ല. എന്നാലും വിളിച്ചാല്‍ ഓടിയെത്തും ഏത് ദുരിതക്കടലിലും; കേരള പോലീസിന്റെ വീഡിയോ വൈറലാകുന്നു

കൊച്ചി: മഴ പെയ്‌തത്‌ മുതൽ കേരളാ പോലീസിനെ ചിലർ ട്രോളുകയാണ്. ‘നാല് ടയറെടുക്കട്ടെ സാറേ, ചിലപ്പോ ഉപകാരപ്പെടും… സീസണിങ്ങെത്തി, മഴയുടെ സീസണ്‍, നിങ്ങളുടെ വണ്ടി ഓടിയെത്തത്തില്ല സാറേ.. നിങ്ങള്‍ക്ക് ഞങ്ങളെ വിളിക്കേണ്ടി വരും…’ ഇങ്ങനെയാണ് ഓരോ ട്രോളുകൾ. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ക്കെതിരേയുള്ള പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് പരിഹാസം ഉയരുന്നത്. എന്നാൽ ഇതിനെല്ലാം മറുപടിയുമായി കേരള പോലീസ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ടിക് ടോക്കിലാണ് മറുപടി നല്‍കിയിരിക്കുന്നത്. വീതി കൂടിയ ടയര്‍ ഇല്ല, സ്നോക്കര്‍ ഇല്ല. എന്നാലും വിളിച്ചാല്‍ ഓടിയെത്തും ഏത് ദുരിതക്കടലിലും എന്ന കുറിപ്പോടെ ഒരു വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്.

Read also: കേരളാ പോലീസിന്റെ സൈബര്‍ ഡോം ദേശീയ പുരസ്‌കാരങ്ങളുടെ നിറവില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button