Latest NewsIndia

രാജ്യം കനത്ത സുരക്ഷാവലയത്തില്‍ : ചെങ്കോട്ടയില്‍ മാത്രം 500 നിരീക്ഷണ കാമറകള്‍

ന്യൂഡല്‍ഹി : രാജ്യം കനത്ത സുരക്ഷാവലയത്തില്‍. ഇന്ത്യയുടെ 73ാമത് സ്വാദന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായാണ് രാജ്യം മുഴുവനും കനത്ത സുരക്ഷ ഒരുക്കിയിരിക്കുന്നത് . പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധനചെയ്ത് സംസാരിക്കുന്ന ചെങ്കോട്ടയില്‍ മാത്രം 500 നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചു. കശ്മീര്‍ പുനസംഘടന ഉള്‍പ്പെടെയുള്ള സമീപകാല വിഷയങ്ങളുടെ പശ്ചാത്തലത്തിലാണ് അതീവ ജാഗ്രത കര്‍ശനമാക്കിയിരിക്കുന്നത്.

Read Also :  രണ്ട് ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ ഭീകരാക്രമണത്തിന് സാധ്യത : രാജ്യം സുരക്ഷാവലയത്തില്‍

അതേസമയം പാകിസ്താന്റെ ഭാഗത്തു നിന്ന് പ്രകോപനം ഉണ്ടായേക്കാവുന്ന തരത്തിലുള്ള വാര്‍ത്തകളും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ രാജ്യ തലസ്ഥാനത്തും സംസ്ഥാന തലസ്ഥാനങ്ങളിലും കര്‍ശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. എന്‍എസ്ജിയുടെ സ്‌നൈപ്പേര്‍സ്, പ്രത്യേക ആയുധങ്ങള്‍ ഉപയോഗിച്ചുള്ള സൈനീകര്‍, കൈറ്റ് കാച്ചറുകള്‍ തുടങ്ങിയ സൈനീകരാണ് ചെങ്കോട്ടക്ക് ചുറ്റും സുരക്ഷ ഒരുക്കുന്നത്. എസ്പിജി, പാരാമിലിട്ടറി ഫോര്‍സ്, സൈന്യത്തിലെ വിവിധ വിഭാഗങ്ങള്‍, ട്രാഫിക് പോലീസ് അടക്കമുള്ള 20000 ഡെല്‍ഹി പോലീസ് എന്നിവരുടെ സംഘത്തെയും സുരക്ഷയ്ക്കായി തലസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്.

Read Also :  പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വധഭീഷണി, ജാഗ്രതയോടെ രഹസ്യാന്വേഷണ വിഭാഗം

ചെങ്കോട്ടയ്ക്ക് ചുറ്റുമുള്ള ആളുകളെ മനസിലാക്കുന്നതിന് ഫേഷ്യല്‍ റെക്കഗ്‌നേഷ്യല്‍ സോഫ്‌റ്റ്വെയര്‍ ഘടിപ്പിച്ച ക്യാമറുകളും പോലീസ് ഉപയോഗിക്കുന്നുണ്ട്. ചെങ്കോട്ടയിലെ പ്രധാന വേദി സുരക്ഷിതമാക്കുന്നതിനുപുറമെ, രാഷ്ട്രപതി ഭവനിലെ ‘അറ്റ് ഹോം’ ചടങ്ങിന് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ പ്രവേശന കവാടങ്ങളിലും മെറ്റല്‍ ഡിറ്റക്ടര്‍ ഡോറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പ്രത്യേക മോട്ടോര്‍ സൈക്കിള്‍ സ്‌ക്വാഡുകളെയും വിന്യസിച്ചിട്ടുണ്ട്. വേദിയിലെ എല്ലാ പ്രവേശന സ്ഥലങ്ങളിലും ബാഗേജ് സ്‌കാനറുകള്‍ സ്ഥാപിച്ചിട്ടുണ്ട്, കൂടാതെ നഗരത്തിന്റെ വടക്ക്, മധ്യ ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ വാഹന പരുശോധനയും വിപുലീകരിച്ചിട്ടുണ്ട്. ആന്റി ഡ്രോണ്‍ ഡിറ്റാച്‌മെന്റുകളും സ്‌നിപേര്‍സിനെയും ചെങ്കോട്ടയ്ക്ക് ചുറ്റും വിന്യസിച്ചിട്ടുണ്ട്. ചെങ്കോട്ടയില്‍ പ്രത്യേക കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കും. സംശയമുള്ളവരെ നിരീക്ഷിക്കുന്നതിനായി മഫ്ടിയില്‍ പോലീസുകാരമുണ്ടാകും .

shortlink

Related Articles

Post Your Comments

Related Articles


Back to top button