പാലന്‍പൂര്‍ : തടവില്‍ കഴിയുന്ന മുന്‍ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെ സന്ദര്‍ശിക്കാന്‍ പോയ കോണ്‍ഗ്രസ് നേതാവ് ഹര്‍ദിക് പട്ടേലിനെയും അനുയായികളെയും പോലീസ് കസ്റ്റഡിയിലെടുത്തു. സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ടിനോടൊപ്പം പാലന്‍പൂര്‍ ജില്ലാ ജയിലിലേക്ക് പോകുന്ന വഴിയാണ് ജയിലിലെ ക്രമസമാധാനം തകരുമെന്ന് ആരോപിച്ച് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഹര്‍ദിക്കിനൊപ്പം ഉണ്ടായിരുന്ന പാലന്‍പൂര്‍ എം.എല്‍.എ മഹേഷ് പട്ടേലിനെയും പട്ടാന്‍ എം.എല്‍.എ കിരിത് പട്ടേലിനെയും കസ്റ്റഡിയിലെടുത്തു.
ഇന്ന് പാലന്‍പൂര്‍ ജയിലിലേക്ക് താനും സഞ്ജീവ് ഭട്ടിനെ പിന്തുണക്കുന്നവരും ചേര്‍ന്ന് സഞ്ജീവ് ഭട്ടിനെ രാഖി അണിയിക്കാന്‍ എത്തുമെന്ന് ശ്വേത ഭട്ട് പ്രഖ്യാപിച്ചിരുന്നതായി പോലീസ് പറയുന്നു. ശ്വേത ഭട്ടിനോടൊപ്പം സഞ്ജീവ് ഭട്ടിനെ കാണണമെന്ന് ഹര്‍ദിക് പട്ടേലും ആവശ്യപ്പെട്ടു. ശ്വേത ഭട്ടിന് ഭർത്താവിനെ സന്ദര്‍ശിക്കാന്‍ അനുവാദം കൊടുത്തുവെന്നും മറ്റുള്ളവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
Post Your Comments