Latest NewsKerala

കുവൈറ്റ് ചാണ്ടി വഴിയാധാരമായി, സാലറി ചലഞ്ച് തവിടു പൊടിയായി, ശ്രീറാം വെങ്കിട്ടരാമന് കൊടുത്ത ജാമ്യം റദ്ദാക്കാന്‍ കഴിഞ്ഞില്ല : എന്നിട്ടും…വേല വേലപ്പനോടോ ? സര്‍ക്കാറിനെതിരെ പരിഹാസ ശരവുമായി അഡ്വ. ജയശങ്കര്‍

 

കൊച്ചി: കുവൈറ്റ് ചാണ്ടി വഴിയാധാരമായി, സാലറി ചലഞ്ച് തവിടു പൊടിയായി, ശ്രീറാം വെങ്കിട്ടരാമന് കൊടുത്ത ജാമ്യം റദ്ദാക്കാന്‍ കഴിഞ്ഞില്ല, സര്‍ക്കാറിനെതിരെ പരിഹാസ ശരവുമായി അഡ്വ. ജയശങ്കര്‍. പ്രളയ ദുരിതത്തില്‍ സര്‍ക്കാരിനെ സഹായിക്കാന്‍ മലയാളികള്‍ ഒന്നടങ്കം മുണ്ടുമുറുക്കിയുടുത്ത് കൈ കോര്‍ക്കുന്നതിനിടയ്ക്കാണ് ഒരു വാര്‍ത്ത വന്നത്. വേറൊന്നുമല്ല, ഹൈക്കോടതി അഭിഭാഷകന്‍ നമ്മുടെ വേലപ്പന്‍ സഖാവിനെ ഒരു ലക്ഷം രൂപയിലധികം ശമ്പളത്തില്‍ സ്പെഷ്യല്‍ ലെയ്സണ്‍ ഓഫീസറായി നിയമിച്ച വാര്‍ത്തയാണത്.

Read Also :  എല്ലാവരും സഹകരിക്കണം, മുണ്ട് മുറുക്കി ഉടുക്കണം, നാണം വിറ്റും പ്രളയ ബോണ്ട് വിജയിപ്പിക്കണം- തോമസ് ഐസക്കിനെതിരെ പരിഹാസവുമായി അഡ്വ. ജയശങ്കര്‍

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം :

”ആറ്റിങ്ങലെ തോറ്റ എംപിയെ ദല്‍ഹിയിലെ സ്ഥാനപതിയായി നിയമിച്ചതിനു പിന്നാലെ സഖാവ് എ വേലപ്പന്‍ നായരെ ഹൈക്കോടതിയിലെ മുഖ്യമന്ത്രിയുടെ വ്യവഹാര കാര്യസ്ഥനായി നിയമിച്ചു സര്‍ക്കാര്‍ ഉത്തരവായി.

ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ കേസു നടത്താന്‍ അഡ്വക്കറ്റ് ജനറലുണ്ട്, അഡീഷണല്‍ ഏജിമാര്‍ രണ്ടു പേരുണ്ട്, പ്രോസിക്യൂഷന്‍ ഡയക്ടര്‍ ജനറലും അഡീഷണല്‍ ഡയറക്ടറുമുണ്ട്, കോടതിയ്ക്കകത്തും പോലീസ് അകമ്പടിയോടെ നീങ്ങുന്ന സ്റ്റേറ്റ് അറ്റോര്‍ണിയുണ്ട്. ഇതിനൊക്കെ പുറമേ സ്‌പെഷ്യലും വഷളും സീനിയറും ജൂനിയറുമായി നൂറിലധികം ഗവണ്മെന്റ് പ്ലീഡര്‍മാര്‍ വേറെയുമുണ്ട്.

എന്നിട്ടും പ്രധാന കേസുകള്‍ തോല്‍ക്കുന്നു. കുവൈറ്റ് ചാണ്ടി വഴിയാധാരമായി, സാലറി ചലഞ്ച് തവിടു പൊടിയായി, ശ്രീറാം വെങ്കിട്ടരാമന് കൊടുത്ത ജാമ്യം റദ്ദാക്കാന്‍ കഴിഞ്ഞില്ല. ഇതിനൊക്കെ ഒരേയൊരു ഒറ്റമൂലി ഒരു വ്യവഹാര കാര്യസ്ഥനെ നിയമിക്കലാണ്. അങ്ങനെ വേലപ്പന്‍ സഖാവിന്റെ കാര്യം തീരുമാനമായി. സമ്പത്തിനു കൊടുത്ത പോലെ ക്യാബിനറ്റ് റാങ്കും കൊടിവച്ച കാറും ഒന്നുമില്ല. വെറും ഒരു ലക്ഷത്തിപതിനായിരം രൂപ മാസശമ്പളം. ഈ പ്രളയകാലത്ത് അതു വല്ലതും ഒരു ചെലവാണോ? വേല, വേലപ്പനോട് വേണ്ടാ”! എന്നാണ് പോസ്റ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button