തൃശൂര്‍ : പ്രളയബാധിതര്‍ക്ക് കെട്ടുകണക്കിന് പുതിയ വസ്ത്രങ്ങള്‍ നല്‍കി ആന്റോയും മലയാളികളുടെ മനസിലിടം പിടിയ്ക്കുന്നു. ചാലക്കുടി മാര്‍ക്കറ്റിലെ ആന്റോ ഫാഷന്‍ വെയര്‍ ഉടമ ആന്റോയാണ് പ്രളയബാധിതര്‍ക്കായി തന്റെ കടയില്‍ നിന്ന് വസ്ത്രങ്ങള്‍ നല്‍കിയത്. ദുരിതബാധിതര്‍ക്കു വേണ്ടിയുള്ള വസ്തുക്കള്‍ ശേഖരിക്കാനെത്തിയ ഡിവൈഎഫ്ഐ ചാലക്കുടി ബ്ലോക്ക് കമ്മറ്റിയുടെ സംഘത്തിനാണ് ആന്റോ വസ്ത്രങ്ങള്‍ കൈമാറിയത്.
Read Also : കടയില്‍ വില്‍പ്പനയ്ക്ക് വച്ചിരുന്ന തുണി വിലപോലും കളയാതെ ദുരിതബാധിതര്‍ക്ക് കൊടുത്ത് നൗഷാദ്
എറണാകുളം ബ്രോഡ് വേയില്‍ പ്രളയബാധിതര്‍ക്ക് സഹായം അഭ്യര്‍ഥിച്ചുവന്നവര്‍ക്ക് കെട്ടുകണക്കിന് വസ്ത്രങ്ങള്‍ നല്‍കിയ നൗഷാദിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായ ആന്റോ എന്ന നല്ല മനുഷ്യനെ പുറംലോകം അറിയുന്നത്.
വില്‍പ്പനയ്ക്കായി വച്ചിരുന്ന വസ്ത്രങ്ങള്‍ മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ചാക്കുകളിലാക്കി നല്‍കിയ മട്ടാഞ്ചേരിയിലെ നൗഷാദിന് സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞ അഭിനന്ദനങ്ങളാണ് ലഭിച്ചത്.നൗഷാദിനെ അഭിനന്ദിച്ച് ആരോഗ്യ മന്ത്രി കെകെ ശൈലജയും, നടന്‍ മമ്മൂട്ടിയും രംഗത്തെത്തിയിരുന്നു
Post Your Comments