KeralaLatest News

ദുരിതാശ്വാസവണ്ടികള്‍ കണ്ടാല്‍ തടയും, ചായ കുടിച്ചിട്ട് പോകാമെന്ന് നിര്‍ബന്ധിക്കും; മലബാറുകാരുടെ മര്യാദയിങ്ങനെയാണ്- വൈറലാകുന്ന കുറിപ്പ്

തെക്കനെന്നോ വടക്കനെന്നോ ഇല്ലാതെ ചില നല്ല മനുഷ്യരുടെ കൂട്ടായ്മയാണ് കേരളത്തില്‍ രണ്ടാം പ്രളയത്തിലും മാതൃകയാവുന്നത്. നിറയെ സാധനങ്ങളും കയറ്റി വണ്ടി തലങ്ങും വിലങ്ങും പായുകയാണ്. ദുരിതാശ്വാസ ക്യാമ്പിലേക്ക് പായുന്ന വണ്ടികള്‍ കാണുമ്പോള്‍ സ്‌നേഹം നിറയുന്ന ചില മനുഷ്യരുമുണ്ട് ചുറ്റും. പ്രളയബാധിത മേഖലകളില്‍ ചെന്നാല്‍ ചില മനുഷ്യര്‍ ആ ലോറി തടയും. എന്നിട്ട് വാഹനത്തിന്റെ ഡ്രൈവറോട് ചോദിക്കും. ചേട്ടാ.. വന്നേ ഒരു ചായ കുടിച്ചിട്ട് പോകാം. ഹൃദ്യമായ ഇത്തരം അനുഭവങ്ങള്‍ കൊണ്ട് നിറയുകയാണ് സോഷ്യല്‍ മീഡിയ.

READ ALSO: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്കുള്ള സംഭാവന : ബിജെപി നിലപാട് വ്യക്തമാക്കി : സഹായം ചെയ്യുന്നവരുടെ കൊടിയുടെ നിറം നോക്കരുത്

ഷമീര്‍ പി ഹസനും അത്തരത്തിലൊരു കുറിപ്പാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ദുരിതാശ്വാസവണ്ടികള്‍ കണ്ടാല്‍ മലബാറുകാരുടെ മര്യാദയിങ്ങനെയാണ്.പെരിന്തല്‍മണ്ണയില്‍ വണ്ടി തടഞ്ഞ് ചായ കുടിച്ചിട്ട് പോകാം എന്ന് നിര്‍ബന്ധം പിടിക്കുന്ന രണ്ട് പേര്‍’-ഒപ്പം ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. പോസ്റ്റിന് താഴെ ‘എന്തുവേണമെങ്കിലും ചോദിച്ചോ. ഒറ്റപ്പെട്ട് കിടന്ന ഇവിടേക്ക് നിങ്ങളെ പോലുള്ളവര്‍ വരുന്നത് ആശ്വാസമാണ്.’ ലോറിയുടെ ഡ്രൈവറോട് വാഹനത്തില്‍ കയറി ഒരു യുവാവ് ഇങ്ങനെ ചോദിക്കുന്ന വിഡിയോയും കമന്റായി വന്നിട്ടുണ്ട്.

READ ALSO: പെയ്‌തൊഴിഞ്ഞ് പേമാരി; എറണാകുളത്ത് വെള്ളമിറങ്ങിത്തുടങ്ങി

https://www.facebook.com/meetshameer/posts/3162048963813011

shortlink

Related Articles

Post Your Comments

Related Articles


Back to top button