ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ സാഹചര്യം നേരിട്ടു വന്നുകണ്ടു മനസ്സിലാക്കാന്‍ ആവശ്യപ്പെട്ട ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന് മറുപടിയുമായി രാഹുല്‍ ഗാന്ധി. പ്രിയപ്പെട്ട ഗവർണർ മാലിക്, ജമ്മു കശ്മീരും ലഡാക്കും സന്ദര്‍ശിക്കാനുള്ള താങ്കളുടെ സ്നേഹം നിറഞ്ഞ ക്ഷണം പ്രതിപക്ഷ നേതാക്കളും ഞാനും സ്വീകരിക്കുന്നു. വിമാനത്തിന്റെ ആവശ്യം ഞങ്ങൾക്കില്ല. എന്നാൽ ജനങ്ങളോടും മുഖ്യധാരാ നേതാക്കളോടും അവിടെ നിയോഗിച്ചിരിക്കുന്ന പട്ടാളക്കാരോടും സംസാരിക്കാനുള്ള സ്വാതന്ത്ര്യം ദയവായി ഉറപ്പാക്കണമെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
Read also: കശ്മീര്‍ അശാന്തമാണെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധിക്ക് പണികൊടുത്ത് ശ്രീനഗര്‍ പൊലീസ്
ജമ്മു കശ്മീരില്‍നിന്ന് അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ആരോപിച്ച രാഹുൽ ഗാന്ധിക്കെതിരെ ഗവർണർ രംഗത്തുവന്നിരുന്നു. രാഹുല്‍ ഗാന്ധിയെ ഇവിടേക്ക് വരാന്‍ താന്‍ ക്ഷണിക്കുകയാണെന്നും വരാന്‍ വിമാനം അയക്കാമെന്നും വന്ന് കണ്ട ശേഷം സംസാരിക്കൂ എന്നുമായിരുന്നു ഗവർണർ രാഹുലിനോട് ആവശ്യപ്പെട്ടത്.
Dear Governor Malik,
A delegation of opposition leaders & I will take you up on your gracious invitation to visit J&K and Ladakh.
We won’t need an aircraft but please ensure us the freedom to travel & meet the people, mainstream leaders and our soldiers stationed over there. https://t.co/9VjQUmgu8u
— Rahul Gandhi (@RahulGandhi) August 13, 2019
Post Your Comments