Latest NewsIndia

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടി : പ്രതികരണവുമായി പ്രിയങ്ക ഗാന്ധി

ന്യൂ ഡൽഹി : ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആര്‍ട്ടിക്കിള്‍ 370 ഒഴിവാക്കിയ നടപടിയിൽ വിമർശനവുമായി പ്രിയങ്ക ഗാന്ധി. തികച്ചും ഭരണഘടനാവിരുദ്ധമായാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്. ജനാധിപത്യത്തിന്‍റെ എല്ലാ മര്യാദകളും ലംഘിച്ചായിരുന്നു കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കം. ഇത്തരത്തിലുള്ള ഭേദഗതി വരുത്തുമ്പോള്‍ പിന്തുടരേണ്ട ചട്ടങ്ങള്‍ ആര്‍ട്ടിക്കിള്‍ 370 ന്‍റെ കാര്യത്തില്‍ ഉണ്ടായില്ലെന്നും, ജനാധിപത്യത്തിനായും ഭരണഘടനയ്ക്ക് വേണ്ടിയുമാണ് കോണ്‍ഗ്രസ് നിലകൊള്ളുന്നതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

Also read : കശ്മീരില്‍ വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ ഉടന്‍ പുനഃസ്ഥാപിക്കണമെന്ന വിഷയത്തില്‍ സുപ്രീംകോടതി വിധി പുറത്ത്

നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ പിന്തുണച്ച പശ്ചാത്തലത്തിലാണ് ഈ വിഷയത്തിൽ ആദ്യ പ്രതികരണവുമായി പ്രിയങ്ക ഗാന്ധി രംഗത്തെത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമൊപ്പമുണ്ടായിരുന്ന ജോതിരാദിത്യ സിന്ധ്യ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയെ പിന്തുണച്ചപ്പോൾ, ഇതിനെതിരെയുള്ള പാർട്ടി നിലപാടില്‍ പ്രതിഷേധിച്ച് രാജ്യസഭയിലെ കോൺഗ്രസ് ചീഫ് വിപ്പ് രാജി വച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button