തിരുവനന്തപുരം: ദുരന്തമുണ്ടായപ്പോള്‍ ഒത്തൊരുമയോടെ നേരിട്ട കൂട്ടായ്മ കൈവിടരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കനത്ത മഴയും ഉരുള്‍പൊട്ടലും നാശം വിതച്ച വയനാട്ടിലെ മേപ്പാടിയില്‍ സന്ദർശനം നടത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇപ്പോള്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടത് രക്ഷാപ്രവര്‍ത്തനത്തിനാണ്. സാധ്യമായ എല്ലാ സഹായവുമായി സര്‍ക്കാര്‍ ഒപ്പമുണ്ടാകും. സ്ഥലവും വീടും പോയവരെ പുനരധിവാസിപ്പിക്കേണ്ടതുണ്ട്. പല വിധത്തിലുള്ള പ്രയാസങ്ങള്‍ ഉള്ളവരുണ്ട്. ഒന്നിച്ച് നിന്ന് ഇവ നമുക്ക് പരിഹരിക്കാം. നാമെല്ലാവരും ഒരുമിച്ച് നിന്ന് കഷ്ടപ്പാടുകളെ അതിജീവിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍, തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, ഡി.ജി.പി ലോക്നാഥ് ബെഹറ എന്നിവര്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. രാവിലെ വിമാനമാര്‍ഗം കരിപ്പൂരിലെത്തിയമുഖ്യമന്ത്രി ഹെലികോപ്ടറിലാണ് വയനാട്ടിലേക്കെത്തിയത്.
Post Your Comments