ന്യൂഡല്‍ഹി: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രകോപനം തുടര്‍ന്ന് പാകിസ്ഥാന്‍. ലഡാക്കിന് സമീപമുള്ള സ്‌കര്‍ദു ബെയ്‌സ് ക്യാംപിലേക്ക് പാകിസ്ഥാന്‍ പോര്‍വിമാനങ്ങള്‍ ഉള്‍പ്പടെയുള്ള യുദ്ധോപകരണങ്ങള്‍ വിന്യസിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.ലഡാക്കിന് സമീപമുള്ള പാക്കിസ്ഥാന്റെ ഫോര്‍വേര്‍ഡ് ബേസായ സ്‌കര്‍ദുവില്‍ യുദ്ധവിമാനങ്ങളും ഉപകരണങ്ങളും വിന്യസിക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്.
പാക്ക് വ്യോമസേനയുടെ മൂന്ന് സി-130 ചരക്ക് വിമാനത്തില്‍ സ്‌കര്‍ദു ബേസിലേക്ക് ആയുധങ്ങളും ഉപകരണങ്ങളും അടക്കം എത്തിച്ചതായി സൈന്യത്തിന് വിവരം ലഭിച്ചിട്ടുണ്ട്. യുദ്ധവിമാനങ്ങളുപയോഗിച്ചുള്ള സൈനിക നീക്കങ്ങളെ സഹായിക്കാനുള്ള ഉപകരണങ്ങള്‍ അടക്കമുള്ളവയാണ് സ്‌കര്‍ദു ബേസിലേക്ക് പാക്കിസ്ഥാന്‍ എത്തിച്ചിരിക്കുന്നത്. ഇവിടേക്ക് ചൈനീസ് സഹായത്തോടെ നിര്‍മിച്ച ജെ.എഫ്-17 യുദ്ധവിമാനങ്ങളും വിന്യസിക്കാനുള്ള സാധ്യതയുണ്ടെന്നാണ് സൈന്യം കരുതുന്നത്.
പാക്ക് വ്യോമസേനയുടെ നീക്കങ്ങള്‍ സൈന്യവും രഹസ്യാന്വേഷണ ഏജന്‍സികളും തുടര്‍ച്ചയായി നിരീക്ഷിക്കുന്നുണ്ട്. പ്രദേശത്ത് സൈനിക അഭ്യാസത്തിന് പാക്കിസ്ഥാന്‍ ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.
Post Your Comments