Latest NewsKerala

നെടുങ്കണ്ടം കസ്റ്റഡി മരണം : എസ്‌ഐയ്ക്ക് ജാമ്യം

എല്ലാം ചെയ്തത് എസ്പിയുടേയും ഡിവൈഎസ്പിയുടേയും നിര്‍ദേശപ്രകാരമാണെന്ന് എസ്‌ഐ സാബു

കൊച്ചി; നെടുങ്കണ്ടം കസ്റ്റഡി മരണ കേസില്‍ അറസ്റ്റിലായ എസ്‌ഐയ്ക്ക് ജാമ്യം. നെടുങ്കണ്ടം സ്‌റ്റേഷനിലെ എസ്.ഐ കെ.എ സാബുവിന് ഹൈക്കോടതി ജാമ്യം നല്‍കിയത്. രാജ്കുമാറിനെ കസ്റ്റഡിയിലെടുത്ത് ഉരുട്ടി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായി നാല്‍പ്പതു ദിവസത്തിനു ശേഷമാണ് എസ്ഐയ്ക്കു ജാമ്യം ലഭിച്ചത്. എസ്ഐക്കെതിരെ പ്രഥമ ദൃഷ്ട്യാ തെളിവില്ലെന്നും പ്രോസിക്യൂഷക് കേസില്‍ പാളിച്ച സംഭവിച്ചതായും കോടതി നിരീക്ഷിച്ചു.

Read More :നെടുങ്കണ്ടം കസ്റ്റഡി മരണം; രണ്ടാം പോസ്റ്റ്‌മോർട്ടത്തിലെ മുറിവുകളുടെ എണ്ണം ഞെട്ടിക്കുന്നത്

ഇടുക്കി ജില്ലയില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയിലാണ് സാബുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാവണം. രണ്ട് ആള്‍ ജാമ്യത്തിനു പുറമേ 40,000 രൂപ കെട്ടിവയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Read More :നെടുങ്കണ്ടം കസ്റ്റഡി മരണം; പൊലീസ് സര്‍ജനും പ്രതിപ്പട്ടികയിലേക്ക്, അന്വേഷണത്തിന്റെ ഗതി മാറുന്നു

എസ്പിയുടെയും ഡിവൈഎസ്പിയുടെയും നിര്‍ദേശപ്രകാരമാണ് എല്ലാം ചെയ്തതെന്നാണ് കസ്റ്റഡി കൊലപാതക കേസിലെ ഒന്നാം പ്രതിയായ എസ്ഐ സാബു മൊഴി നല്‍കിയിട്ടുള്ളത്. ഹരിത ചിട്ടി തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്ത രാജ്കുമാറിനെ ക്രൂരമര്‍ദനത്തിന് വിധേയനാക്കി കൊലപ്പെടുത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button