KeralaLatest News

സംസ്ഥാനത്ത് വീണ്ടും കനത്ത മഴ ആരംഭിച്ചു : മൂന്ന് ജില്ലകള്‍ക്ക് അതീവജാഗ്രതാ നിര്‍ദേശവും റെഡ് അലര്‍ട്ടും

കൊച്ചി: സംസ്ഥാനത്ത് കനത്ത മഴ വീണ്ടും ആരംഭിച്ചു. ഇതോടെ മൂന്ന് ജില്ലകളില്‍ അതീവജാഗ്രചതാ നിര്‍ദേശവും റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചു. കനത്ത മഴ വീണ്ടും ആരംഭിച്ചതോടെ ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Read More : സംസ്ഥാനത്ത് മലയോരജില്ലകളില്‍ പെയ്ത കനത്ത മഴയ്ക്കു പിന്നില്‍ മേഘസ്‌ഫോടനമെന്ന് സംശയം

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടതാണ് വീണ്ടും കേരളത്തെ ആശങ്കപ്പെടുത്തുന്നത്. വടക്കു പടിഞ്ഞാറന്‍ ദിശയിലാണ് ന്യൂനമര്‍ദം നീങ്ങുന്നതെന്നും കേരളത്തില്‍ ചൊവ്വാഴ്ച ശക്തമായ മഴയ്ക്കു കാരണമാകുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു.

Read  More :കവളപ്പാറയില്‍ വീണ്ടും ഉരുള്‍പ്പൊട്ടി : ജനങ്ങള്‍ ഭീതിയില്‍ : രക്ഷാപ്രവര്‍ത്തനം നിര്‍ത്തി’

അടുത്ത 24 മണിക്കൂറിനുള്ളില്‍ കേരളതീരത്ത് വടക്കുപടിഞ്ഞാറന്‍ കാറ്റിന്റെ വേഗം ചില അവസരങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 വരെ കിലോമീറ്റര്‍ ആകാനുള്ള സാധ്യതയും ഉണ്ട്. അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.

Read More : ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രണ്ട് ന്യൂനമര്‍ദ്ദം : സംസ്ഥാനത്ത് കനത്ത മഴ : 9 ജില്ലകളില്‍ ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇന്നു കനത്ത മഴയ്ക്കും ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്കുമാണ് സാധ്യതയുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button