കോഴിക്കോട്: അറബിക്കടലിന് മുകളില്‍ മേഘങ്ങളെത്തി. ഇന്നു രാത്രിയോടെ മധ്യകേരളത്തിലെ മൂന്നു ജില്ലകളില്‍ ശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ മഴ പെയ്യും. മാലദ്വീപ് ഭാഗത്തെ കാറ്റിന്റെ ചുഴി നീങ്ങിയതോടെ ഉച്ചയോടെ കാറ്റ് കേരളത്തിലേക്ക് പ്രവേശിച്ചു തുടങ്ങി. എറണാകുളം’ ജില്ലയുടെ കിഴക്ക്, മുവാറ്റുപുഴ, ഇടുക്കി, മേഖലകളില്‍ ശക്തമല്ലാത്ത ഇടിമിന്നലിനും സാധ്യതയുണ്ട്.
Read also: ബൈക്കില്‍ മഴക്കോട്ടിട്ട് ഇരിക്കുന്ന നിലയില്‍ പ്രിയദര്‍ശന്റെ മൃതദേഹം; നടുക്കുന്ന പ്രളയക്കാഴ്ച
അതേസമയം കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഇന്നും മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ബുധനാഴ്ചയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ 20 സെന്റിമീറ്ററിലധികം മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ അറിയിച്ചു.
Post Your Comments