കൊച്ചി :റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി മുന്നേറി ആധാര്‍ എനേബിള്‍ഡ് പേയ്മെന്റ് സിസ്റ്റം ((എഇപിഎസ്). ജൂലൈയില്‍ ഇത് വഴിയുള്ള ഇടപാടുകളുടെ എണ്ണം 200 ദശലക്ഷം കടന്നതായും, ഇത് റെക്കോർഡ് മുന്നേറ്റവുമാണെന്നും നാഷണല്‍ പേയ്മെന്റ്സ് കോര്പറേഷന് ഓഫ് ഇന്ത്യ (എന്‍പിസിഐ) അറിയിച്ചു.
also read : സ്വാതന്ത്ര്യദിനത്തിൽ ലാൽ ചൗക്കിൽ ത്രിവർണപതാക ഉയരും
220.18 ദശലക്ഷം ഇടപാടുകള്‍ വഴി 9,685.35 കോടി രൂപയുടെ ഇടപാടാണ് ജൂലൈയില്‍ നടന്നത്. മുൻവർഷം ഈ കാലയളവിൽ 194.33 ദശലക്ഷം 8,867.33 കോടി രൂപയും വീതമായിരുന്നു ഇടപാട്. എഇപിഎസ് വഴി ജൂലൈയില്‍ 6.65 കോടി പൗരന്മാര് ബാങ്കിംഗ് സേവനങ്ങള്‍ സ്വീകരിച്ചുവെന്ന് എന്‍പിസിഐ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ പ്രവീണ റായ് പറഞ്ഞു.
also read : ഒട്ടുമിക്ക സ്ത്രീകളിലും കാണുന്ന ഈ ലക്ഷണങ്ങള്‍ ചിലപ്പോള്‍ സ്തനാര്ബുദത്തിന്റേയാകാം.. ഇവ ശ്രദ്ധിയ്ക്കുക
ആധാറിനെ അടിസ്ഥാനമാക്കി ബിസിനസ് കറസ്പോണ്ടര്മാര് വഴി മൈക്രോ എടിഎമ്മില്‍ (പോസ്) ഇടപാട് നടത്താന്‍ സഹായിക്കുന്ന ബാങ്കിംഗ് മാതൃകയാണ് എഇപിഎസ്. പണം പിന്‍വലിക്കല്‍, ഇന്റര്‍ബാങ്ക്, ഇന്‍ട്രാബാങ്ക് പണം കൈമാറ്റം, ബാലന്‍സ് അന്വേഷണം തുടങ്ങിയ അടിസ്ഥാന ബാങ്കിംഗ് ഇടപാടുകള്‍ തുടങ്ങിയവ ആധാര്‍ ഉപയോഗിച്ച് നടത്താന്‍ അക്കൗണ്ട് ഉടമയെ എഇപിഎസ് അനുവദിക്കുന്നു. ഇതിനായി ഇടപാടുകാരന്റെ ബാങ്ക് അക്കൗണ്ട് നമ്പര്‍, ആധാര്‍ നമ്പര്‍, ഫിംഗര്‍ പ്രിന്റ് എന്നിവ മാത്രം മതിയാകും
Post Your Comments