Latest NewsInternational

ഫോണില്‍ ഹിന്ദി സംസാരിച്ച യുവാവിനോട് കൗമാരക്കാരി അപമര്യാദയായി പെരുമാറി : പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് ഇറക്കിവിട്ടു

ന്യൂസിലാന്‍ഡ് : ഫോണില്‍ ഹിന്ദി സംസാരിച്ച യുവാവിനോട് അപമര്യാദയായി പെരുമാറിയ പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് ഇറക്കിവിട്ടു. ന്യൂസിലാന്‍ഡിലെ വെല്ലിംഗ്ടണിലായിരുന്നു സംഭവം. ട്രെയിനില്‍ യാത്ര ചെയ്തിരുന്ന യുവാവിന് ഫോണ്‍ വരികയും യുവാവ് ഹിന്ദിയില്‍ സംസാരിക്കുകയും ചെയ്തു. ഇതേ ഇതേ തുടര്‍ന്ന് സഹയാത്രക്കാരിയായ
പെണ്‍കുട്ടി ഇയാളോട് ആവശ്യമില്ലാതെ തട്ടിക്കയറുകയായിരുന്നു. നിങ്ങളുടെ ഭാഷ സംസാരിക്കാനാണെങ്കില്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകണമെന്ന് ഇയാളോട് ആവശ്യപ്പെട്ടു. ഇതോടെ സംഭവം ശ്രദ്ധയില്‍പ്പെട്ട ടിക്കറ്റ് എക്‌സാമിനര്‍ പെണ്‍കുട്ടിയോട് ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു.

സഹയാത്രികരോട് മാന്യമായി പെരുമാറാന്‍ സാധിക്കുന്നില്ലെങ്കില്‍ ട്രെയിനില്‍ നിന്ന് ഇറങ്ങണമെന്ന് പറഞ്ഞ ടിടിഇയോടും പെണ്‍കുട്ടി തട്ടിക്കയറി. ഇതോടെ ട്രെയിനില്‍ നിന്ന് ഇറങ്ങണമെന്ന കര്‍ശന നിലപാട് സ്വീകരിക്കുകയായിരുന്നു ജെ ജെ ഫിലിപ്‌സ് എന്ന ടിടിഇ.

പെണ്‍കുട്ടി ട്രെയിനില്‍ നിന്ന് ഇറങ്ങാനോ ക്ഷമാപണം നടത്താനോ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഏകദേശം ഇരുപത് മിനിട്ടോളമാണ് ട്രെയിന്‍ നിര്‍ത്തിയിട്ടത്. ടിടിഇ നിലപാടില്‍ നിന്ന് മാറില്ലെന്ന് വ്യക്തമായതോടെ പെണ്‍കുട്ടി ട്രെയിനില്‍ നിന്ന് ഇറങ്ങുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button