
ദുരിത ബാധിതര്‍ക്ക് തന്റെ കടയിലുള്ള തുണികളാകെ എടുത്തുകൊടുത്ത് നന്മ ചെയ്ത നൗഷാദിന് തുണി കൊണ്ടുള്ള സമ്മാനം ഒരുക്കിയിരിക്കുകയാണ് ശില്‍പ്പി ഡാവിഞ്ചി സുരേഷ്. കൊച്ചി മാലിപ്പുറത്തെ തുണിക്കച്ചവടക്കാരനായ നൗഷാദിന്റെ ഛായാചിത്രമാണ് ഡാവിഞ്ചി സുരേഷ് തുണി കൊണ്ട് നിര്‍മിച്ചത്. ഗിന്നസ് പക്രു ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധിപേര്‍ ഇത് ഷെയര്‍ ചെയ്തിട്ടുണ്ട്.
READ ALSO: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം ; സിപിഎം ഫണ്ട് ശേഖരണം നാളെ മുതല്‍
https://www.facebook.com/GuinnessPakruOnline/photos/a.1207802069316947/2249969755100168/?type=3
ചാക്ക് നിറയെയാണ് പുതു വസ്ത്രങ്ങള്‍ വാരി നിറച്ച് വയനാട്ടിെേലയും മലപ്പുറത്തെയും ദുരിത ബാധിതരിലേയ്ക്ക് എത്തിക്കാന്‍ നൗഷാദ് തയ്യാറായത്. ഇദ്ദേഹത്തെ പ്രശംസ കൊണ്ട് മൂടുകയാണ് സോഷ്യല്‍ മീഡിയ. ബ്രോഡ് വേയില്‍ വഴിയോര കച്ചവടം നടത്തുന്ന മാലിപ്പുറം സ്വദേശി പി എം നൗഷാദ് കച്ചവടത്തിനായി വച്ചിരുന്ന വസ്ത്രങ്ങളാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്കായി നല്‍കിയത്.
https://www.facebook.com/vaisakhg.ashok.3/posts/1857480884397367
നടൻ രാജേഷ് ശർമയാണ് നൗഷാദിനെ ഫെയ്സ്ബുക്ക് ലൈവിലൂടെ ആളുകൾക്ക് മുന്നിലെത്തിച്ചത്. രാജേഷ് ശര്‍മയുടെ നേതൃത്വത്തിലുള് സംഘം കളക്ഷന്‍ ഇറങ്ങിയപ്പോള്‍ തന്റെ കടയിലുള്ള വസ്ത്രങ്ങളെല്ലാം നൗഷാദ് എടുത്തു നല്‍കുകയായിരുന്നു.
Post Your Comments