ജില്ലയില്‍ പൈനാവ് കേന്ദ്രമാക്കി പ്രവര്‍ത്തനം ആരംഭിക്കുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളെ അതിജീവിച്ചവര്‍ക്കായുള്ള സഹായകേന്ദ്രമായ സഖി വണ്‍സ്റ്റോപ്പ് സെന്ററില്‍ സെന്റര്‍ അഡ്മിനിസ്ട്രേറ്റര്‍ (പ്രായപരിധി 25-40), കേസ് വര്‍ക്കര്‍ (പ്രായപരിധി 25-40), സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍ (പ്രായപരിധി 25-40), ഐ.റ്റി സ്റ്റാഫ്, മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍ (പ്രായപരിധി 25-40), സെക്യൂരിറ്റി ഓഫീസര്‍ (നൈറ്റ് ഡ്യൂട്ടി) (പ്രായപരിധി 35-50) എന്നീ തസ്തികകളില്‍ ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സ്ത്രീകള്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും.
Also read : ഫാര്‍മസിസ്റ്റ്, സെയില്‍സ് അസിസ്റ്റന്റ് തസ്തികയില്‍ അവസരം
സെന്റര്‍ അഡ്മിനിസ്ട്രേറ്റര്‍, കേസ് വര്‍ക്കര്‍, സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍ എന്നിവക്ക് സൈക്കോളജി, സോഷ്യോളജി, സോഷ്യല്‍ വര്‍ക്കര്‍ എന്നിവയില്‍ ഏതെങ്കിലും ബിരുദാനന്തരബിരുദം/ നിയമബിരുദം. ബന്ധപ്പെട്ട ഫീല്‍ഡില്‍ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. ഐ.റ്റി സ്റ്റാഫ് തസ്തികക്ക് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ഡിപ്ലോമ/ ബിരുദം/ ഡാറ്റാ മാനേജ്മെന്റ് ഡെസ്ക്ടോപ്പ് പ്രോസസിംഗ് വെബ് ഡിസൈനിംഗ്/ വീഡിയോ കോണ്‍ഫറന്‍സിംഗ് എന്നീ മേഖലകളില്‍ സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ പ്രവൃത്തിപരിചയമാണ് യോഗ്യത. മള്‍ട്ടിപര്‍പ്പസ് വര്‍ക്കറിന് എഴുത്തും വായനയും അറിയണം, ഹോസ്റ്റല്‍/ അംഗീകൃത സ്ഥാപനങ്ങളില്‍ കുക്ക്, ക്ലീനിംഗ് സ്റ്റാഫ്, ആശുപത്രി അറ്റന്‍ഡര്‍ എന്നീ നിലകളിലുള്ള പ്രവൃത്തി പരിചയവും സെക്യൂരിറ്റി ഓഫീസര്‍ക്ക് സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ സെക്യൂരിറ്റി ജീവനക്കാരായി ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവും വേണം.
Also read : അണ്ടര്‍ 23 ഏഷ്യന്‍ വോളിബോൾ ചാമ്പ്യന്‍ഷിപ്പ് : കലാശപ്പോര് പൊരുതി തോറ്റ് ഇന്ത്യ
യോഗ്യതയുള്ളവര്‍ നിശ്ചിത ഫോര്‍മാറ്റില്‍ തയ്യാറാക്കിയ അപേക്ഷ ആഗസ്റ്റ് 17ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി വനിത പ്രൊട്ടക്ഷന്‍ ഓഫീസര്‍, വനിത പ്രൊട്ടക്ഷന്‍ ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്, തൊടുപുഴ, ഇടുക്കി എന്ന വിലാസത്തില്‍ തപാല്‍ വഴിയോ നേരിട്ടോ എത്തിക്കണം. വിവരങ്ങള്‍ക്ക് ഫോണ്‍ 04862 221722, 9497794601.
Post Your Comments