Latest NewsKerala

‘പുര കത്തുമ്പോള്‍ വാഴ വെട്ടുന്നവര്‍’; പ്രളയക്കെടുതിക്കിടെ സ്വകാര്യ ബസിന്റെ പകല്‍ക്കൊള്ള വ്യക്തമാക്കി യുവാവിന്റെ കുറിപ്പ്

മലപ്പുറം: പ്രളയക്കെടുതിയില്‍ തകര്‍ന്നിരിക്കുകയാണ് കേരളം. പലയിടത്തും മണ്ണിടിഞ്ഞും ഉരുള്‍ പൊട്ടിയും വന്‍ ദുരന്തങ്ങളാണ് ഉ്ണ്ടായിരിക്കുന്നത്. ഗതാഗതമാര്‍ഗങ്ങളും മിക്കയിടങ്ങളിലും താറുമാറായി. എന്നാല്‍ ഈ സമയത്തും സാധാരണക്കാരായ യാത്രക്കാരെ മുതലെടുത്ത് കൊള്ളലാഭം കൊയ്യുകയാണ് ചിലര്‍.

ALSO READ: ഒന്നരകിലോമീറ്റര്‍ പ്രളയജലത്തില്‍ കുട്ടികളെ ചുമലിലേറ്റി സുരക്ഷിത സ്ഥാനത്തേക്ക്; കേട്ടവരുടെ മനംകവരുന്നു ഈ പോലീസ് കോണ്‍സ്റ്റബിള്‍

പ്രളയക്കെടുതിയ്ക്കിടെ സ്വകാര്യ ബസില്‍ അമിത ചാര്‍ജ്ജ് ഈടാക്കിയെന്ന പരാതിയുമായി യുവാവിന്റെ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. കോഴിക്കോട് നിന്ന് ഗുരുവായൂരേക്ക് കയറിയ സുഹൃത്തിന്റെ അനുഭവമാണ് മുഹമ്മദ് അജ്മല്‍ സി എന്ന യുവാവ് പറയുന്നത്. എവിടെ ഇറങ്ങിയാലും 150 രൂപയാണെന്നാണ് ബസുകാര്‍ പറയുന്നതെന്നാണ് യുവാവിന്റെ ആരോപണം. കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍ 100 രൂപയില്‍ കുറവ് ചാര്‍ജ്ജ് വാങ്ങുമ്പോഴാണ് സ്വകാര്യ ബസ് അമിത ചാര്‍ജ്ജ് ഈടാക്കുന്നതെന്നാണ് പരാതി.

ഇരട്ടി ചാര്‍ജ്ജ് ഈടാക്കണ്ട അത്ര റിസ്‌ക്കൊന്നും കോഴിക്കോട് തൃശ്ശൂര്‍ റൂട്ടില്‍
നിലവില്‍ ഇല്ലെന്നും യുവാവ് പറയുന്നു. പുര കത്തുമ്പോള്‍ വാഴ വെട്ടുന്നവര്‍ എന്ന കുറിപ്പോടെയാണ് യുവാവ് ടിക്കറ്റിന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്. സംഭവത്തേക്കുറിച്ച് കോഴിക്കോട് കളക്ടറുടെ ഫേസ്ബുക്ക് പേജ് യുവാവിനോട് ബന്ധപ്പെട്ടിരുന്നുവെന്നും ബസിന്റെ വിവരങ്ങള്‍ നല്‍കിയെന്നും യുവാവ് കൂട്ടിച്ചേര്‍ത്തു.

ALSO READ: മരണത്തിലും പിഞ്ചോമനയുടെ കൈയ്യില്‍ മുറുകെപ്പിടിച്ച് അമ്മ ഗീതു : നൊമ്പരമായി ദൃശ്യങ്ങൾ

മുഹമ്മദ് അജ്മലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ഒരു സുഹൃത്ത് കോഴിക്കോട് നിന്ന് ഗുരുവായൂരിലെക്ക് പ്രൈവറ്റ് ബസ് കയറിയതിന് കൊടുത്ത ടിക്കറ്റ് ആണ്.. എവിടെ ഇറങ്ങിയാലും 150 രൂപയാണത്രെ! ഞാനിന്ന് ഈ റൂട്ടില്‍ KSRTC യില്‍ യാത്ര ചെയ്തതാണ്..(ഫാസ്റ്റ് പാസഞ്ചര്‍- ചാര്‍ജ്ജ് 100ല്‍ താഴെ)ഡബിള്‍ ചാര്‍ജ്ജ് ഈടാക്കേണ്ട റിസ്‌ക് ഒന്നും കോഴിക്കോട് തൃശൂര്‍ റൂട്ടില്‍ ഇല്ല..പോരാത്തതിന് ആളുകള്‍ ഒരുപാടും..

ബസ്: AWAFI
നമ്പര്‍ : KL10 AV 637

പുര കത്തുമ്പോള്‍ വാഴ വെട്ടുന്നവര്‍!

shortlink

Related Articles

Post Your Comments

Related Articles


Back to top button