അഹമ്മദാബാദ്: അരയ്‌ക്കൊപ്പം വെള്ളത്തില്‍ ഒഴുക്ക് വകവെക്കാതെ രണ്ടുകുട്ടികളെയും തോളിലെടുത്ത് നീന്തിയ പോലീസ് കോണ്‍സ്റ്റബിളിനെ വാനോഴം പുകഴ്ത്തുകയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍. പൃഥിരാജ് സിങ് ജഡേജയെന്ന ഈ പോലീസുദ്യോഗസ്ഥന്‍ ഒന്നരക്കിലോമീറ്ററാണ് രണ്ടുകുട്ടികളെയും ചുമലിലേറ്റി ജീവിതത്തിലേക്ക് നീന്തിക്കയറിയത്.
ALSO READ: ഉപരാഷ്ട്രപതിയുടെ പദവി ഏറ്റെടുത്തത് കരഞ്ഞുകൊണ്ടായിരുന്നു : കാരണം വ്യക്തമാക്കി വെങ്കയ്യനായിഡു
ഗുജറാത്തില്‍ പ്രളയജലത്തില്‍ മുങ്ങിയ മോര്‍ബി ജില്ലയിലെ കല്യാണ്‍പൂര്‍ ഗ്രാമത്തിലായിരുന്നു ജഡേജയുടെ രക്ഷാ പ്രവര്‍ത്തനം. ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ ജഡേജയുടെ ധൈര്യത്തെയും സഹാനുഭൂതിയെയും അഭിനന്ദിച്ച് മുഖ്യമന്ത്രി വിജയ് രൂപാണിയും രംഗത്തെത്തിയിരുന്നു.
#WATCH Pruthviraj Jadeja, a Gujarat police constable carried two children on his shoulders for over 1.5 km in flood waters in Kalyanpar village of Morbi district, to safety. (10.08) #Gujarat pic.twitter.com/2VjDLMbung
— ANI (@ANI) August 11, 2019
അനുപമമായ സമര്‍പ്പണവും ധീരതയെന്നുമാണ് ക്രിക്കറ്റ് താരം വി.വി.എസ് ലക്ഷമണ്‍ അദ്ദേഹത്തിന്റെ ഈ പ്രവൃത്തിയെ വിശേഷിപ്പിച്ചത്. ദൂരദര്‍ശന്‍ ഡയറക്ടര്‍ ജനറല്‍ സുപ്രിയ സാഹു, ബി.ജെ.പി നേതാവ് സുരേന്ദ്ര പൂനി എന്നിവരും ജഡേജയെ പ്രശംസിച്ചു.
ALSO READ: കേരളത്തിന് ആശ്വാസം : മഴയുടെ ശക്തി കുറയും
Post Your Comments