ന്യുഡല്‍ഹി: അഖണ്ഡഭാരതത്തിനെത്തിരെ രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവന ഏറ്റെടുത്ത് പാക് മാധ്യമങ്ങള്‍. കശ്മീരില്‍ പ്രത്യേക പദവി എടുത്തുമാറ്റിയത് കൊണ്ട് ആക്രമണങ്ങളും മരണങ്ങളും കൂടിയെന്ന രാഹുലിന്റെ വ്യാജ ആരോപണമാണ് പാക്കിസ്ഥാന്‍ ഏറ്റെടുത്തിരിക്കുന്നത്. അന്താരാഷ്ട്ര തലത്തിലും രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയാണ് ഇന്ത്യക്കെതിരെയുള്ള ആയുധമായി പാക്കിസ്ഥാന്‍ ഉപയോഗിക്കുന്നത്.
കശ്മീരിന് പ്രത്യേക പദവി നല്‍കി 370-ാം വകുപ്പ് എടുത്ത കളഞ്ഞ കേന്ദ്ര സര്‍ക്കാരിന്റെ ചരിത്രപരമായ നടപടിയെ പൊതുസമൂഹം അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുമ്പോള്‍ പ്രതിപക്ഷമായ കോണ്‍ഗ്രസ് ഈ വിഷയത്തില്‍ സ്വീകരിക്കുന്ന നിലപാട് പാക്കിസ്ഥാനും വിഘടനവാദികളും ഉയര്‍ത്തുന്നതാണ്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തന്നെയാണ് ഇത്തരമൊരു നിലപാടിനു ചുക്കാന്‍ പിടിക്കുന്നത്. ജമ്മു കശ്മീര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ സര്‍വ ശക്തിയുമെടുത്ത് എതിര്‍ക്കുകയാണ് കോണ്‍ഗ്രസ് നയമെന്നും അതിനോടു യോജിപ്പില്ലാത്തവര്‍ക്കു പാര്‍ട്ടി വിട്ടുപോകാമെന്നും രാഹുല്‍ ഗാന്ധി കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പാര്‍ട്ടി നേതാക്കളുടെ യോഗത്തില്‍ വ്യക്തമാക്കി.
കടുത്ത രോഷത്തോടെയാണു രാഹുല്‍ ഇക്കാര്യം അറിയിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. മോദി സര്‍ക്കാരിന്റെ നിര്‍ണായക തീരുമാനത്തെ കോണ്‍ഗ്രസിലെ ജ്യോതിരാദിത്യ സിന്ധ്യ അടക്കം പല നേതാക്കളും പിന്തുണച്ചിരുന്നു. ഇവര്‍ക്കുള്ള താക്കീതായാണു രാഹുല്‍ ഇത്തരത്തില്‍ തുറന്നടിച്ചതെന്നും സൂചനയുണ്ട്. ഏതായാലും രാഹുലിന്റെ ഇന്ത്യവിരുദ്ധ പ്രസ്താവന കൊണ്ട് ഗുണമുണ്ടായത് പാകിസ്താനാണ്. പ്രതിരോധത്തിലായി പാകിസ്ഥാന് ജീവവായുവായി ആണ് രാഹുലിന്റെ പ്രസ്താവന. ഇത് ആഘോഷമാക്കുകയാണ് പാക് മാധ്യമങ്ങൾ.
#RahulGandhi expresses concern over violence in #OccupiedKashmir https://t.co/P75z7rGek3
— Radio Pakistan (@RadioPakistan) August 11, 2019
Post Your Comments