തിരുവനന്തപുരം : ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കാനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ. കനത്ത മഴയും ഉരുൾപൊട്ടലും നാശം വിതച്ച വയനാട്ടിലെയും മലപ്പുറത്തെയും ദുരന്തബാധിത പ്രദേശങ്ങളാകും നാളെ മുഖ്യമന്ത്രി സന്ദർശിക്കുക. റോഡുമാര്‍ഗ്ഗം ചെന്നെത്താവുന്ന ഇടങ്ങളിൽ അങ്ങനെയും അതില്ലാത്തിടങ്ങളിൽ ഹെലികോപ്റ്ററിലുമാണ് മുഖ്യമന്ത്രി എത്തുക.
Also read : ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷ്യ വിഷബാധ : നിരവധി പേർ ആശുപത്രിയിൽ
ദുരന്ത നിവാരണ അതോറിറ്റി ആസ്ഥാനത്ത് അടക്കം എത്തി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങൾ വിലയിരുത്തുകയും ഏകോപിപ്പിക്കുകയും ചെയ്തിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യമായാണ് ഈ പ്രദേശങ്ങൾ സന്ദർശിക്കാൻ എത്തുന്നത്. വയനാട്ടിലെ പുത്തുമലയിലും മലപ്പുറം ജില്ലയിലെ കവളപ്പാറയിലും അടക്കം ഉരുൾപൊട്ടലിൽ വൻ നാഷനഷ്ട്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്.
Also read : 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു
രാവിലെ എട്ടുമണിക്ക് തിരുവനന്തപുരത്ത് നിന്ന് വിമാനമാര്‍ഗ്ഗം കരിപ്പൂരിലേക്ക് പുറപ്പെടും. അവിടുന്ന് ഹെലികോപ്റ്ററിൽ സുൽത്താൻ ബത്തേരിയിലേക്ക് പോകും. റോഡുമാര്‍ഗ്ഗം ദുരിതബാധിത പ്രദേശങ്ങൾ സന്ദര്‍ശിച്ച ശേഷം ഹെലികോപ്റ്ററിൽ മലപ്പുറത്തെത്തും. അവിടെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദര്‍ശിച്ച ശേഷം വൈകീട്ട് തിരുവനന്തപുരത്ത് തിരിച്ചെത്തുന്ന വിധത്തിലാണ് സന്ദര്‍ശനം ക്രമീകരിച്ചിരിക്കുന്നത്.
Post Your Comments